അനാശാസ്യത്തിനിടെ പിടിയിലായ പോലീസുകാരനെതിരെ വകുപ്പുതല അന്വേഷണം

Posted on: September 9, 2016 12:01 am | Last updated: September 8, 2016 at 10:23 pm

കാഞ്ഞങ്ങാട്: അനാശാസ്യത്തിനിടെ നാട്ടുകാരുടെ പിടിയിലായ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി സലിമിനെതിരെയാണ് അന്വേഷണം.
സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സി ഐ. സി കെ സുനില്‍കുമാറിനെ കാഞ്ഞങ്ങാട് ഡിവൈഎസ്പി. കെ ദാമോദരന്‍ ചുമതലപ്പെടുത്തി. സി ഐ തയ്യാറാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസുകാരനെതിരെ വകുപ്പ് തല നടപടികളുണ്ടാകും.
കഴിഞ്ഞ ദിവസം ഉച്ചക്കാണ് രാവണീശ്വരത്തിനടുത്ത കുന്നുപാറയിലെ ഭര്‍തൃമതിയുടെ വീട്ടിലെത്തിയ പോലീസുകാരനെ നാട്ടുകാര്‍ വളഞ്ഞിട്ട് പിടികൂടിയത്.
സലിം പലതവണ ഈ വീട്ടിലേക്ക് പകല്‍ നേരങ്ങളില്‍ എത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് പോലീസുകാരന്റെ വരവ് നാട്ടുകാര്‍ നാളുകളായി നിരീക്ഷിച്ച് വരികയായിരുന്നു.
പാലക്കാട് രജിസ്‌ട്രേഷനുള്ള മോട്ടോര്‍ ബൈക്കിലാണ് ഇദ്ദേഹം കുന്നുപാറയിലെത്തിയത്. വീട്ടില്‍ നിന്നിറങ്ങിയ ഉടന്‍ നാട്ടുകാര്‍പോലീസുകാരനെ വളഞ്ഞുവെച്ച് പോലീസില്‍ വിവരം നല്‍കുകയായിരുന്നു.