Connect with us

Kerala

ട്രാഫിക് നിയം ലംഘിച്ചതിന് പിഴയടക്കാന്‍ ആവശ്യപ്പെട്ട എസ് ഐക്കു നേരെ നിയമ വിദ്യാര്‍ത്ഥിയുടെ അതിക്രമം

Published

|

Last Updated

താമരശ്ശേരി: ട്രാഫിക് നിയം ലംഘിച്ചതിന് പിഴയടക്കാന്‍ ആവശ്യപ്പെട്ട എസ് ഐ ക്കു നേരെ നിയമ വിദ്യാര്‍ത്ഥിയുടെ അതിക്രമം. താമരശ്ശേരി ട്രാഫിക് യൂണിറ്റിലെ എസ് ഐ അബ്ദുല്‍ മജീദിനെയാണ് ബൈക്കിലെത്തിയ നിയമ വിദ്യാര്‍ത്ഥി കയ്യേറ്റം ചെയ്തത്. സംഭവത്തില്‍ മാനിപുരം കളരാന്തിരി മേലെതൊടുക മുഹമ്മദ് സാലിഹ്(22)നെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി കാരാടിയില്‍ വാഹന പരിശോധനക്കിടെയായിരുന്നു സംഭവം. കണ്ണാടിയില്ലാത്ത ബൈക്കില്‍ ഹെല്‍മെറ്റ് ധരിക്കാതെ എത്തിയ മുഹമ്മദ് സാലിഹിനോട് എസ് ഐ പിഴയടക്കാന്‍ ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാതെ എസ്‌ഐ യെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്‌തെന്നാണ് കേസ്. പൊതു ജനങ്ങള്‍ നോക്കി നില്‍ക്കെയായിരുന്നു നിയമ വിദ്യാര്‍ത്ഥിയുടെ അതിക്രമം. രാഷ്ട്രീയ പാര്‍ട്ടി നേതാവിനെ ഫോണില്‍ വിളിച്ച് നല്‍കിയെങ്കിലും എസ് ഐ വാങ്ങിയില്ല. ഇത് വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിക്കുകയായിരുന്നു. കയ്യേറ്റത്തില്‍ എസ് ഐ യുടെ യൂണിഫോം കീറുകയും സ്ഥാന ചിഹ്നം അടര്‍ന്നു പോവുകയും ചെയ്തു. എസ് ഐ യുടെ പരാതിയില്‍ കേസെടുത്ത പോലീസ് മുഹമ്മദ് സാലിഹിനെ അറസ്റ്റ് ചെയ്ത് താമരശ്ശേരി കോടതിയില്‍ ഹാജറാക്കി.

Latest