ഓട്ടിസ ബാധിതര്‍ക്ക് ഓണക്കോടി; വിദ്യാര്‍ത്ഥികളുടെ കാരുണ്യ പ്രവര്‍ത്തി ശ്രദ്ധേയമായി

Posted on: September 8, 2016 10:03 pm | Last updated: September 8, 2016 at 10:03 pm
SHARE

പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്തിലെ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് ഓണക്കോടിയും ചികിത്സാ ഉപകരണങ്ങളുമായെത്തിയ നൊച്ചാട് എ. എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കാരുണ്യ പ്രവര്‍ത്തി ശ്രദ്ധേയമായി. വിദ്യാര്‍ത്ഥികളും സ്‌കൂള്‍ പി.ടി.എയും സംയുക്തമായി അച്ചാര്‍ നിര്‍മ്മിച്ച് വില്പന നടത്തിയാണ് ഓണക്കോടിക്കുള്ള തുക കണ്ടെത്തിയത്. പഞ്ചായത്തിലെ ഒരു വിദ്യാര്‍ത്ഥിക്ക് ഒരു വര്‍ഷത്തെ ചികിത്സാ സഹായവും സ്‌കൂള്‍ നല്‍കുന്നുണ്ട്. ഓണക്കോടി വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സി. സതി നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബൈദ ചെറുവറ്റ, മെമ്പര്‍ സുനിത മലയില്‍, പ്രധാനാധ്യാപിക എ. സി. റീന, പി.ടി.എ പ്രസിഡന്റ് എം.ബാലകൃഷ്ണന്‍, എം. പി. ടി. എ പ്രസിഡന്റ് കെ. കെ. വിജില, അധ്യാപകരായ ഇ. പി. ബിന്ദു കല, സി. കെ. അജീഷ്, പി. ഷീജ, രജനി കോമത്ത്, സ്‌കൂള്‍ ലീഡല്‍ ആല്‍ഫിന്‍ ഫിദല്‍, എല്‍. ബി. ദേവാങ്കന എന്നിവര്‍ സംബന്ധിച്ചു.