ഈദിന് തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി

Posted on: September 8, 2016 8:24 pm | Last updated: September 8, 2016 at 8:24 pm
SHARE

അബുദാബി: 442 തടവുപുള്ളികള്‍ക്ക് ഈദിന് പൊതുമാപ്പ് നല്‍കാന്‍ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ഉത്തരവ്.
വ്യത്യസ്ത കേസുകളില്‍ അകപ്പെട്ട് ജയിലിലായവരാണിവര്‍. പൊതുമാപ്പ് ലഭിച്ച തടവുകാരുടെ എല്ലാ പിഴകളും എഴുതിത്തള്ളും. പല കാരണങ്ങളാല്‍ ജയിലിലകപ്പെട്ടവര്‍ക്ക് പുതിയ ഒരു ജീവിതം നയിക്കാന്‍ അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഖലീഫയുടെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്.
സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 130 പേര്‍ക്കും സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി 110 തടവുകാര്‍ക്കും പൊതുമാപ്പ് നല്‍കി.