മസ്‌റാത്തിയുടെ ലെവന്റെ കാറുകള്‍ യു എ ഇയില്‍ വില്‍പനക്ക്‌

Posted on: September 8, 2016 8:18 pm | Last updated: September 8, 2016 at 10:01 pm

ep-160909620ദുബൈ: പ്രമുഖ ആഢംബര കാര്‍ നിര്‍മാതാക്കളായ മസ്‌റാത്തിയുടെ എസ് യു വി മാതൃകയായ ലെവന്റെ കാറുകള്‍ യു എ ഇയിലും വില്‍പനക്ക്. കമ്പനിയുടെ ദുബൈ, അബുദാബി, ഷാര്‍ജ ഷോറുമുകളിലാണ് കാറുകള്‍ വില്‍പനക്കായി എത്തിയിരിക്കുന്നത്. ഇവയുടെ ടെസ്റ്റ് ഡ്രൈവിന് ഷോറൂമുകളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. 3.29 ലക്ഷം മുതലാണ് വില. ലെവന്റെ എസ് മോഡലിന് 3.69 ലക്ഷം ദിര്‍ഹം വേണ്ടിവരും. അല്‍ തായര്‍ മോട്ടോഴ്‌സും പ്രിമിയര്‍ മോട്ടോഴ്‌സുമാണ് രാജ്യത്ത് കാറിന്റെ വില്‍പന നടത്തുന്നത്. മൂന്നു വര്‍ഷത്തെ പരിധിയില്ലാത്ത വാറന്റിയും മൂന്നു വര്‍ഷമോ 60,000 കിലോമീറ്ററോ പൂര്‍ത്തിയാവും വരെ സര്‍വീസും അറ്റകുറ്റപ്പണിയും ഷോറൂമുകള്‍ ഉറപ്പാക്കുന്നു. കാറിനെക്കുറിച്ച് വാര്‍ത്ത പുറത്തുവിട്ടത് മുതല്‍ നിരവധി കാര്‍പ്രേമികളാണ് ഇവയെക്കുറിച്ച് അറിയാനും ബുക്ക്‌ചെയ്യാനും എത്തുന്നതെന്ന് അല്‍ തായര്‍ മോട്ടോഴ്‌സിലെ ഫെരാറി ആന്റ് മസ്‌റാത്തി വിഭാഗം വൈസ് പ്രസിഡന്റ് ഹുസാം ഹുസ്‌നി അറിയിച്ചു.