ബലിയറുക്കല്‍ സേവനം ആപ് വഴി

Posted on: September 8, 2016 7:45 pm | Last updated: September 8, 2016 at 7:45 pm
SHARE

al-mawashiദുബൈ: ബലി മൃഗങ്ങളെ തിരഞ്ഞെടുക്കാനും ബലിയറുക്കല്‍ സേവനം ലഭ്യമാക്കാനും സ്മാര്‍ട് ആപ്ലിക്കേഷന്‍. ബലിപെരുന്നാളിന് മുന്നോടിയായി നഗരസഭയാണ് അല്‍ മവാശി ആപ് എന്ന പേരില്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്. ദുബൈ അറവ് ശാലയുടെ എല്ലാ സേവനങ്ങളും അല്‍ മവാശിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഖവാനീജ്, അല്‍ ഖൂസ്, ജബല്‍ അലി എന്നിവിടങ്ങളില്‍ നിന്ന് മാംസം വീടുകളില്‍ വിതരണം ചെയ്യും. ആപ് വഴി ബലിമൃഗത്തെ തിരഞ്ഞെടുത്താല്‍ അതേ ആപ് വഴി പണമടക്കാം. ആപിലൂടെ തന്നെ ബലിയറുക്കല്‍ സേവനത്തിന്റെയും പണമടക്കാം. ആരോഗ്യമുള്ള മൃഗങ്ങളെ കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കളിലെത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഡയറക്ടര്‍ എന്‍ജി. ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.
എമിറേറ്റ്‌സ് ലൈവ് സ്റ്റോക്ക് ആന്‍ഡ് മീറ്റ് ട്രേഡിംഗ് കമ്പനിയുമായി സഹകരിച്ചാണ് ഓണ്‍ലൈന്‍ സേവനം. ആപിള്‍ സ്റ്റോറില്‍ നിന്ന് മവാശി ആപ് ഡൗണ്‍ലോഡ് ചെയ്യാം.