കഴക്കൂട്ടം ബൈപ്പാസില്‍ ആക്കുളത്തെ ടോള്‍ പിരിവ് ഇന്ന് അര്‍ധരാത്രി മുതല്‍ അവസാനിക്കുമെന്ന് ജി സുധാകരന്‍

Posted on: September 8, 2016 7:42 pm | Last updated: September 8, 2016 at 7:42 pm

g-sudhakaranതിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം ബൈപ്പാസില്‍ ആക്കുളത്തെ ടോള്‍ പിരിവ് ഇന്ന് അര്‍ധരാത്രി മുതല്‍ അവസാനിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. കോടികള്‍ പരിച്ചെടുത്തിട്ടും ടോള്‍ തുടരുന്നതില്‍ നിരവധി തവണ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ചെലവ് പൂര്‍ണമായി തിരികെ ലഭിച്ചില്ല എന്ന പേരിലാണ് പണപ്പിരിവ് തുടര്‍ന്നത്.

കഴക്കൂട്ടം-കോവളം ബൈപ്പാസിന്റെ നിര്‍മാണ ചെലവ് ഈടാക്കാനാണ് ആക്കുളത്ത് ടോള്‍ ആരംഭിച്ചത്. 17 കോടിരൂപയാണ് പിരിച്ചെടുക്കാന്‍ ഉദേശിച്ചിരുന്നത്. 2004 മുതല്‍ പിരിവ് ആരംഭിച്ചു. അവസാന വര്‍ഷങ്ങളില്‍ ഒന്നരക്കോടി രൂപയിലേറെയായിരുന്നു ടെന്‍ഡര്‍. ഈ വര്‍ഷം ഏപ്രില്‍ മാസത്തോടെ 17 കോടി രൂപ തിരിച്ചും ലഭിച്ചുകഴിഞ്ഞു. എന്നാല്‍ നോട്ടിഫിക്കേഷന്‍ വരുന്നതിനായി വകുപ്പ് കാത്തിരിക്കുകയായിരുന്നു.