Connect with us

National

ഇന്ത്യയുടെ കാലാവസ്ഥാ ഉപഗ്രഹം ഇന്‍സാറ്റ് 3 ഡിആര്‍ ഭ്രമണപഥത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്-3 ഡി ആറിന്റെ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സധീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും വ്യാഴാഴ്ച വൈകീട്ട് 4.50നാണ് ഉപഗ്രഹം കുതിച്ചുയര്‍ന്നത്. നേരത്തെ നിശ്ചയിച്ചതിലും 40 മിനുട്ട് വൈകിയായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ വീക്ഷേപണ റോക്കറ്റായ ജിഎസ്എല്‍വി – എഫ് 05ന്റെ ചിറകിലേറിയാണ് ഇന്‍സാറ്റ് -3 ഡിആര്‍ ഭ്രമണപഥത്തില്‍ എത്തിയത്.

ഉപഗ്രഹ നിര്‍മാണ, വിക്ഷേപണ രംഗത്ത് ഇന്ത്യക്ക് പൊന്‍തൂവല്‍ ചാര്‍ത്തുന്നതാണ് പുതിയ ഉപഗ്രഹ വിക്ഷേപണം. കാലാവസ്ഥാ നിരീക്ഷണ രംഗത്ത് ഇത് വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ഇന്‍സാറ്റ് ഡിആര്‍ ഉപഗ്രഹവും പ്രൊപ്പലന്റും ഉള്‍പ്പെടെ 2,211 കിലോഗ്രാമാണ് ഭാരം.

---- facebook comment plugin here -----

Latest