കെ ബാബുവിന്റെ വിദേശയാത്രകളും വിജിലന്‍സ് അന്വേഷിക്കും

Posted on: September 8, 2016 2:18 pm | Last updated: September 8, 2016 at 2:18 pm

babuകൊച്ചി: കെ ബാബുവിന് മേലുള്ള വിജിലന്‍സ് കുരുക്ക് മുറുകുന്നു. ബാബുവിന്റെ വിദേശയാത്രകളും വിജിലന്‍ പരിശോധിക്കും. മന്ത്രിയായിരുന്ന കാലത്ത് ബാബു കുവൈറ്റിലേക്കും സിംഗപ്പൂരിലേക്കും യാത്രകള്‍ നടത്തിയിരുന്നു. ഈ യാത്രകള്‍ക്ക് സര്‍ക്കാര്‍ അനുമതിയുണ്ടോയെന്ന് പരിശോധിക്കും. യാത്രയുടെ ഉദ്ദേശ്യം, കണ്ട വ്യക്തികള്‍ എന്നിവയും വിജിലന്‍സ് പരിശോധിക്കും. ബാബുവിന്റെ പാസ്‌പോര്‍ട്ട് വിജിലന്‍സ് നേരത്തെ കോടതിക്ക് കൈമാറിയിരുന്നു. ഇത് തിരികെ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു.