ക്ഷേത്രങ്ങളില്‍ ആയുധ പരിശീലനം നടക്കുന്നുവെങ്കില്‍ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

Posted on: September 8, 2016 1:00 pm | Last updated: September 8, 2016 at 1:00 pm
SHARE

k surendranകോഴിക്കോട്: കേരളത്തില്‍ ഏതെങ്കിലും അമ്പലത്തില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നുണ്ടെങ്കില്‍ പോലീസ് കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ആര്‍എസ്എസിനെതിരെ ഒരു പെറ്റികേസെങ്കിലും ഏതെങ്കിലും പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാറിനെ വെല്ലുവിളിക്കുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ആര്‍എസ്എസ് ശാഖകള്‍ക്കെതിരെ പരാതിയുണ്ടെങ്കില്‍ അത് ദേവസ്വംമന്ത്രിക്കല്ല ആഭ്യന്തരമന്ത്രിക്കാണ് നല്‍കേണ്ടത്. തിരുവനന്തപുരത്ത് ബിജെപി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരക്ഷരം പോലും മുഖ്യമന്ത്രി ഇതുവരെ പറഞ്ഞിട്ടില്ല. ഇതൊരും ആസൂത്രിത നീക്കമാണെന്ന് മനസിലാക്കാന്‍ രണ്ടാഴ്ചക്കുള്ളില്‍ കേരളത്തില്‍ നടന്ന സംഭവങ്ങള്‍ നോക്കിയാല്‍ മതിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here