Connect with us

National

കെജരിവാളിനെതിരെ ബിജെപി വനിതാ വിഭാഗത്തിന്റെ പ്രതിഷേധം

Published

|

Last Updated

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ ബിജെപി വനിതാ പ്രവര്‍ത്തകരുടെ പ്രതിഷേധം. മൂന്ന് ദിവസത്തെ പഞ്ചാബ് സന്ദര്‍ശനത്തിന് പുറപ്പെടാന്‍ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു കെജരിവാള്‍.

അശ്ശീല സിഡി വിവാദത്തില്‍ കെജരിവാള്‍ പ്രതികരിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കെജരിവാളിനോട് മാന്യമായി സംസാരിക്കാനാണ് തങ്ങള്‍ വന്നതെന്നും എന്നാല്‍ അദ്ദേഹം അതനുവദിച്ചില്ലെന്നും ഒരു ബിജെപി പ്രവര്‍ത്തക പറഞ്ഞു. എഎപി പ്രവര്‍ത്തകരുടെ സഹായത്താലാണ് കെജരിവാള്‍ ട്രെയിനില്‍ കയറിപ്പറ്റിയത്.

കെജരിവാളിന്റെ സുരക്ഷയില്‍ ഡല്‍ഹി പോലീസ് അലംഭാവം കാണിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക പുറത്തിറക്കാനാണ് കെജരിവാള്‍ പഞ്ചാബിലേക്ക് പോകുന്നത്.

---- facebook comment plugin here -----

Latest