കര്‍ണാടകയില്‍ ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെ ചങ്ങാടം മുങ്ങി 10 പേര്‍ മരിച്ചു

Posted on: September 8, 2016 8:38 am | Last updated: September 8, 2016 at 8:38 am
SHARE

deathബെംഗളൂരു: കര്‍ണാടകയിലെ ഷിവമോഗയിലെ തുംഗഭദ്ര നദിയില്‍ ചങ്ങാടം മുങ്ങി 10 പേര്‍ മരിച്ചു. ആറുപേരെ കാണാതായിട്ടുണ്ട്. ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെയാണ് അപകടമുണ്ടായത്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.

ഗണപതി വിഗ്രഹം നിമ്മജ്ജനം ചെയ്യുന്നതിനായി 25 പേരാണ് ചങ്ങാടത്തില്‍ നദിയിലേക്ക് പോയത്. എന്നാല്‍ ആ സമയത്ത് നല്ല ഒഴുക്കുണ്ടായിരുന്നതായും ചങ്ങാടത്തില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകളുണ്ടായിരുന്നതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചങ്ങാടത്തില്‍ ഉണ്ടായിരുന്നവരില്‍ ഭൂരിപക്ഷവും നീന്തല്‍ അറിയാത്തവരായിരുന്നു. അതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്.

LEAVE A REPLY

Please enter your comment!
Please enter your name here