യൂത്ത് ക്ലബ്ബ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

Posted on: September 8, 2016 12:12 am | Last updated: September 8, 2016 at 12:12 am
SHARE

പേരാമ്പ്ര: സ്വഛ് ഭാരത് ക്യാമ്പയിന്റെ ഭാഗമായി 2015-16 വര്‍ഷത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ യൂത്ത് ക്ലബ്ബുകള്‍ക്കുള്ള നെഹ്രു യുവകേന്ദ്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ യൂത്ത് കോഡിനേറ്റര്‍ എം അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ ഷമിന്‍ സബാസ്റ്റ്യന്‍, ടികെ ഉമ്മര്‍, പി ജയപ്രകാശ് പ്രസംഗിച്ചു.

പേരാമ്പ്ര ബ്ലോക്കില്‍ നിന്നും ചങ്ങരോത്ത് വളവില്‍ ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഒന്നാം സ്ഥാനവും, മഠത്തില്‍ മുക്ക് യുവത ആര്‍ട്‌സ് രണ്ടാം സ്ഥാനവും നേടി. ഒരു വര്‍ഷത്തെ യൂത്ത് ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ബ്ലോക്ക് തലത്തിലാണ് അവാര്‍ഡ് നല്‍കുന്നത്. ഒന്നാം സ്ഥാനക്കാര്‍ക്ക് 8000 രൂപയും പ്രശസ്തിപത്രവും രണ്ടാം സ്ഥാനക്കാര്‍ക്ക് 4000 രൂപയും പ്രശസ്തിപത്രവുമാണ് ലഭിക്കുക.