എസ്എസ്എഫ് ഡല്‍ഹി സോണ്‍ ‘ഇവിന്‍സ് 16’ സംഘടിപ്പിച്ചു

Posted on: September 8, 2016 12:06 am | Last updated: September 8, 2016 at 12:06 am

ന്യൂഡല്‍ഹി: എസ് എസ് എഫ് ഡല്‍ഹി സോണ്‍ കമ്മിറ്റി ഡല്‍ഹി വിദ്യാര്‍ഥികള്‍ക്കായി ഇവിന്‍സ്-16 വിദ്യാര്‍ഥി ബോധവത്കരണ പരിപാടിയില്‍ സംഘടിപ്പിച്ചു. ഡല്‍ഹി മര്‍ക്കസില്‍ നടന്ന പരിപാടിയില്‍ ജാമിഅ മില്ലിയ എക്‌ണോമിക്‌സ് വിഭാഗത്തിലെ അശ്‌റഫ് ഇല്ല്യാന്‍ അധ്യക്ഷത വഹിച്ചു. ഡല്‍ഹി വിദ്യാര്‍ഥികള്‍ക്ക് കേരള സംസ്ഥാന ഘടകം നല്‍കുന്ന സ്‌കോളര്‍ഷിപ്പ് വിതരണം എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി വിതരണം ചെയ്തു. ആര്‍ പി ഹുസൈന്‍ ഇരിക്കൂര്‍, ദേശീയ പ്രസിഡന്റ് ശൗഖത്ത് ബുഖാരി കാശ്മീര്‍, ദേശീയ ട്രഷറര്‍ സുഹൈര്‍ നൂറാനി ബംഗാള്‍, ദേശീയ സെക്രട്ടറി അബ്ദുല്‍കലാം മാവൂര്‍, എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍, നിയാസ് സഖാഫി, അബദുല്‍ ഖാദര്‍ നൂറാനി നരിക്കോട്, നൗഫല്‍ ആവിലോറ സംസാരിച്ചു.