Connect with us

National

എഫ്‌ഐആര്‍ 24 മണിക്കൂറിനകം സൈറ്റില്‍ പ്രസിദ്ധീകരിക്കണം: സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: പോലീസ് സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ റജിസ്റ്റര്‍ ചെയ്ത് എഫ് ഐ ആര്‍ എടുത്താല്‍ ഇരുപത്തിനാല് മണിക്കൂറിനകം പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. മുഴുവന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉത്തരവ് നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ദീപക് മിശ്ര, സി നാഗപ്പന്‍ എന്നിവരടങ്ങിയ ബഞ്ചിന്റെതാണ് ഉത്തരവ്. ജനതാത്പര്യം മുന്‍നിര്‍ത്തി യൂത്ത് ലോയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ പൊതുതാത്പര്യ ഹരജി പരിഗണിച്ചാണ് കോടതി ഇടപെടല്‍. എഫ് ഐ ആര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തതിന്റെ ആനുകൂല്യം കുറ്റാരോപിതര്‍ക്ക് ലഭിക്കുന്നത് ഒഴിവാക്കാനാണ് കോടതിയുടെ കര്‍ശന നിര്‍ദേശം. ഇക്കാര്യം ശ്രദ്ധിക്കണമെന്നും കോടതി പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ എഫ് ഐ ആര്‍ പ്രസിദ്ധീകരിച്ചില്ലെന്ന കാരണം പറഞ്ഞ് ജാമ്യം നേടാന്‍ കുറ്റവാളികള്‍ക്ക് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കുറ്റാരോപിതായവര്‍ക്ക് എഫ് ഐ ആറിന്റെ കോപ്പി ലഭിക്കാന്‍ അവകാശമുണ്ടെന്നും ജാമ്യത്തിനായി വാദിക്കുമ്പോള്‍ എഫ് ഐ ആറിലെ വിവരങ്ങള്‍ അറിയാതിരുന്നാല്‍ പ്രതിയുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമെന്നും വാദിച്ച ഹരജിക്കാരന്‍, എഫ് ഐ ആര്‍ യഥാസമയം ലഭിക്കാതിരിക്കുന്നത് ഭരണഘടന നല്‍കുന്ന അവകാശത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

---- facebook comment plugin here -----

Latest