കവടിയാര്‍ ഹൗസ് വിഎസിന് ഔദ്യോഗിക വസതി

Posted on: September 7, 2016 7:22 pm | Last updated: September 7, 2016 at 7:23 pm
SHARE

vsതിരുവനന്തപുരം: ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന് കവടിയാര്‍ ഹൗസ് ഔദ്യോഗിക വസതിയായി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഓഫീസും വീടും അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ച് വിഎസ് ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

അതേസമയം കമ്മീഷന്റെ ഓഫീസ് പിഎംജിക്ക് സമീപം ഐഎംജി കെട്ടിട സമുച്ചയത്തിലായിരിക്കും പ്രവര്‍ത്തിക്കുക. സെക്രട്ടേറിയറ്റിന്റെ രണ്ടാം അനക്‌സില്‍ ഓഫീസ് വേണമെന്ന വിഎസിന്റെ ആവശ്യം സര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു.