ഈദ് അവധി ദിനങ്ങളില്‍ യുഎഇയില്‍ വൈഫൈ ഇന്റര്‍നെറ്റ് സൗജന്യം

Posted on: September 7, 2016 6:58 pm | Last updated: September 8, 2016 at 10:01 pm
SHARE

budget-mobile-phone_050df99c-d635-11e5-9f67-7d8bb840e754ദുബൈ: ബലിപെരുന്നാള്‍ അവധി ദിനങ്ങളില്‍ യുഎഇയില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗജന്യമായി ഉപയോഗിക്കാം. യുഎഇയിലെ ടെലികോം കമ്പനിയായ എത്തിസലാത്താണ് ആകര്‍ഷകമായ ഓഫര്‍ പ്രഖ്യാപിച്ചത്. യുഎഇ സിം ഉപയോഗിക്കുന്ന ആര്‍ക്കും മാളുകളിലും പൊതു ഇടങ്ങളിലും എത്തിസലാത്ത് ഒരുക്കിയ വൈഫൈ സൗകര്യം സൗജന്യമായി ഉപയോഗിക്കാനാകും. സെപ്തംബര്‍ എട്ട് മുതല്‍ 17 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക.

ഉപഭോക്താക്കളുടെ ആഘോഷങ്ങളില്‍ പങ്ക് ചേരുന്നതിനായാണ് ഇങ്ങനെയൊരു ഓഫര്‍ പ്രഖ്യാപിക്കുന്നതെന്ന് എത്തിസലാത്ത് ചീഫ് കണ്‍സ്യൂമര്‍ ഓഫീസര്‍ ഖാലിദ് അല്‍ഖൗലി പറഞ്ഞു. ഷോപ്പിംഗ് മാളുകള്‍, പാര്‍ക്കുകള്‍, ബീച്ച്, സ്‌പോര്‍ട്‌സ് കേന്ദ്രങ്ങള്‍, വിമാനത്താവളം തുടങ്ങി എല്ലായിടങ്ങളിലും വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. UAE WiFi by Etisalat എന്ന എസ്എസ്‌ഐഡി സിഗ്നലിലാണ് സൗജന്യ വൈഫൈ ലഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here