Connect with us

Gulf

ഇറാനിയന്‍ മതനേതാക്കള്‍ മുസ്ലിംകളല്ലെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തി

Published

|

Last Updated

റിയാദ്: ആയത്തുള്ള അലി ഖുമൈനി അടക്കമുള്ള ഇറാനിയന്‍ നേതാക്കള്‍ മുസ്ലിംകളല്ലെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തി അബ്ദുല്‍ അസീസ് ആലു ശൈഖ്. കഴിഞ്ഞ വര്‍ഷം ഹജ്ജിനിടെയുണ്ടായ ക്രൈന്‍ അപകടത്തിന്റെ പേരില്‍ സൗദി ഭരണാധികാരികളെ ആക്ഷേപിച്ച ഖുമൈനിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഫ്തി.

ഖുമൈനിയുടെ പ്രസ്താവനയില്‍ ആശ്ചര്യപ്പെടുത്തുന്ന ഒന്നുമില്ലെന്ന് മുഫ്തി പറഞ്ഞു. ഇറാനിയന്‍ നേതാക്കള്‍ മുസ്ലിംകളല്ല. അഗ്നി ആരാധകരായ സൊരാഷ്ട്രിയന്‍ വിഭാഗക്കാരുടെ പിന്‍മുറക്കാരാണവര്‍. ഇസ്ലാമിനോടും സുന്നി മുസ്ലിംകളോടുമുള്ള അവരുടെ ശത്രുതക്ക് വളരെ പഴക്കമുണ്ടെന്ന് ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു.

തിങ്കളാഴ്ച്ച തന്റെ വെബ്‌സൈറ്റിലൂടെയാണ് സൗദിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. 2015ല്‍ ഹജ്ജിനിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റവരേയും മരിച്ചവര്‍ക്കൊപ്പം കണ്ടയ്‌നറുകളിലടച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ഖുമൈനിയുടെ ആക്ഷേപം. വിശുദ്ധ ഭൂമിയുടെ ഉടമസ്ഥാവകാശം സൗദിയുടെ പരമാധികാരത്തില്‍ തുടരുന്നതിനെ കുറിച്ച് ലോക മുസ്ലിംകള്‍ പുനര്‍വിചിന്തനം നടത്തണമെന്നും ഖുമൈനി പറഞ്ഞിരുന്നു.

Latest