Connect with us

Kerala

പൊമ്പിളൈ ഒരുമൈ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു

Published

|

Last Updated

ന്യൂഡല്‍ഹി: മൂന്നാറിലെ പെമ്പിളൈ ഒരുമൈ അംഗങ്ങള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതായി കേരളത്തിന്റെ ചുമതലയുള്ള എ എ പി നേതാവ് സോംനാഥ് ഭാരതി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇരു സംഘടനകളും തമ്മിലുള്ള ലയനമല്ല മറിച്ച് അംഗങ്ങള്‍ മുഴുവനായും പാര്‍ട്ടിയില്‍ ചേരുകയാണ്. പെമ്പിളൈ ഒരുമൈയുടെ വരവോടെ അധ്വാന വര്‍ഗത്തിന് പ്രതീക്ഷയേകുന്ന ഏക പാര്‍ട്ടി ആം ആദ്മി ആണെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്. മൂന്നാറിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ അടിയന്തരമായി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തും.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഇടപെടലുകള്‍ നടത്തുമെന്നും പെമ്പിളൈ ഒരുമൈയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരുപാധിക പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് നിരുപാധിക പിന്തുണ നല്‍കാമെന്ന ആം ആദ്മി നേതാക്കളുടെ വാഗ്ദാനത്തെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള തീരുമാമെടുത്തതെന്ന് പെമ്പിളൈ ഒരുമൈ നേതാക്കള്‍ പറഞ്ഞു.
സ്വതന്ത്രമായി മുന്നോട്ടുപോകാനാണ് സംഘടന ആഗ്രഹിച്ചതെങ്കിലും ആം ആദ്മിക്കൊപ്പം ചേരാന്‍ മനസാക്ഷി പ്രേരിപ്പിക്കുകയായിരുന്നുവെന്ന് പെമ്പിളൈ ഒരുമൈ അധ്യക്ഷ ലിസി സണ്ണി പറഞ്ഞു.