ബാര്‍ കോഴ: എസ്പി സുകേശന്റെ ഹര്‍ജിയിലെ വിശദാംശങ്ങള്‍ പുറത്ത്

Posted on: September 7, 2016 6:04 pm | Last updated: September 7, 2016 at 8:35 pm
SHARE

sukeshanതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെഎം മാണിക്കെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി സുകേശന്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വിശദാംശങ്ങള്‍ പുറത്ത്. ആദ്യ അന്വേഷണ സംഘത്തിന് ആവശ്യമായ സമയം ലഭിച്ചില്ല, തെളിവുകള്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ കഴിഞ്ഞില്ല, സാക്ഷികള്‍ തെളിവുകള്‍ മറച്ചുവെക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഹര്‍ജിയിലുള്ളത്. പുതിയ തെളിവുകള്‍ പുറത്തുവന്നതിനാല്‍ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

സുകേശന്റെ ഹര്‍ജി പരിഗണിച്ചായിരുന്നു കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടത്. അതേസമയം വിജിലന്‍സ് മേധാവിയായിരുന്ന ശങ്കര്‍ റെഡ്ഢിക്കെതിരെ ഹര്‍ജിയില്‍ പരാമര്‍ശമില്ല. കേസ് അട്ടിമറിക്കാന്‍ ശങ്കര്‍ റെഡ്ഢി ശ്രമിച്ചെന്ന് ഹര്‍ജിയില്‍ പരാമര്‍ശമുണ്ടെന്ന് അഭ്യൂഹമുണ്ടായിരുന്നു.