ഏഴോംമൂലക്കാരുടെ ജബ്ബാര്‍ക്കക്ക് 37 വര്‍ഷത്തെ പ്രവാസത്തിന് വിട

Posted on: September 7, 2016 2:41 pm | Last updated: September 7, 2016 at 2:41 pm
SHARE

IMG-20160905-WA0108ദുബൈ: 37 വര്‍ഷത്തെ പ്രവാസത്തിനൊടുവില്‍ കണ്ണൂര്‍ ഏഴോം മൂലയിലുള്ള ബി അബുല്‍ ജബ്ബാര്‍ നാട്ടിലേക്ക് മടങ്ങുന്നു. 1979ലാണ് ആദ്യമായി അബുദാബിയില്‍ വിമാനമിറങ്ങിയത്. യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ ഒരു വര്‍ഷം ജോലിക്ക് വേണ്ടി കറങ്ങി. വൈദ്യുതി മന്ത്രാലയത്തിന്റെ ഉമ്മുല്‍ ഖുവൈനിലെ ഓഫീസിലായിരുന്നു തുടക്കം. ആറ് മാസത്തോളം അവിടെ നിന്നതിന് ശേഷം അബുദാബി, ദുബൈ ഒഴികെ യു എ ഇയുടെ വിവിധ പ്രദേശങ്ങളില്‍ ആറ് വര്‍ഷത്തോളം ഈ വകുപ്പില്‍ ജോലി ചെയ്ത്് ശേഷം ദുബൈയിലെ ആരോഗ്യ വകുപ്പില്‍ ജോലിക്ക് പ്രവേശിച്ച് 20 വര്‍ഷത്തോളം അവിടെ ജോലി ചെയ്തു ശേഷം 10 വര്‍ഷത്തോളം എ വി എസ് ഗ്രൂപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു.
ജോലി കഴിഞ്ഞതിന് ശേഷം കിട്ടുന്ന സമയം സാമൂഹിക-സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ചിരന്തന സാംസ്‌കാരിക വേദി, ഇന്‍കാസ്, ഏഴോംമൂല വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നീ സംഘടനയിലെ അംഗവും സജീവ പ്രവര്‍ത്തകനുമായിരുന്നു.
ഭാര്യ സി പി മെഹറുന്നീസ. ഏക മകന്‍ ജംഷിന്‍ സഊദി അറേബ്യയില്‍ എന്‍ജിനിയറായി ജോലി ചെയ്യുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here