യു എ ഇ എക്‌സ്‌ചേഞ്ചും എ എഫ് സിയും കരാറൊപ്പിട്ടു

Posted on: September 7, 2016 2:37 pm | Last updated: September 7, 2016 at 2:37 pm

Gopakumar Bhargavan - Chief Marketing Officer - UAE Exchangeദുബൈ: 2016-2020 കാലയളവില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷ (എ എഫ് സി) ന്റെ ദേശീയ ഫുട്‌ബോള്‍ മത്സരങ്ങളുടെ ഒഫീഷ്യല്‍ സ്‌പോണ്‍സറായി യു എ ഇ എക്‌സ്‌ചേഞ്ച് കരാറൊപ്പിട്ടു. യു എ ഇ എക്‌സ്‌ചേഞ്ച് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഗോപകുമാര്‍ ഭാര്‍ഗവനാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചു വര്‍ഷത്തെ കരാറില്‍ 200ലധികം ഗെയിമുകള്‍ക്കാണ് യു എ ഇ എക്‌സ്‌ചേഞ്ച് സ്‌പോണ്‍സര്‍മാരാവുന്നതെന്ന് ഗോപകുമാര്‍ ഭാര്‍ഗവന്‍ പറഞ്ഞു. റഷ്യയില്‍ നടക്കുന്ന ലോകകപ്പ് മത്സരത്തിനുള്ള ഏഷ്യന്‍ യോഗ്യതാ മത്സരങ്ങള്‍ 2018ലെ എ എഫ് സി അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പ്, അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പ്, 2019ല്‍ നടക്കുന്ന എ എഫ് സി ഏഷ്യന്‍ കപ്പ് യു എ ഇ, 2020ലെ എ എഫ് സി ഫുറ്റ്‌സല്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവയാണ് യു എ ഇ എക്‌സ്‌ചേഞ്ച് സ്‌പോണ്‍സര്‍ ചെയ്യുക.