വിജിലന്‍സ് കേസ്: മാണിക്ക് വേണ്ടി എംകെ ദാമോദരന്‍ ഹാജരായി

Posted on: September 7, 2016 12:07 pm | Last updated: September 7, 2016 at 6:12 pm
SHARE

k m mani

കൊച്ചി:മുന്‍ ധനമന്ത്രി കെഎം മാണിക്ക് വേണ്ടി ഹൈക്കോടതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേശകനായിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ എംകെ ദാമോദരന്‍ ഹാജരായി. കോഴിക്കടത്തിന് നികുതിയിളവ് നല്‍കിയെന്ന കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹരജിയിലാണ് എംകെ ദാമോദരന്‍ ഹാജരായത്.

സര്‍ക്കാരിന്റെ വിശദീകരണം കേള്‍ക്കുന്നതിനായി ഹര്‍ജി ഈ മാസം 19ലേക്ക് മാറ്റി. കോഴിക്കച്ചവടക്കാരായ തൃശൂരിലെ തോംസണ്‍ ഗ്രൂപ്പിന് വഴിവിട്ട് സഹായിച്ചതിലൂടെ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായെന്നാണ് വിജിലന്‍സ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here