വാര്‍ധക്യം അനാഥമല്ല: സ്പീക്കര്‍

Posted on: September 7, 2016 11:37 am | Last updated: September 7, 2016 at 11:37 am
SHARE

sreerama krishnanവടക്കഞ്ചേരി: വാര്‍ധക്യത്തേയും ബാല്യത്തേയും ഏങ്ങനെ പരിഗണിക്കുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും ആ സമൂഹത്തിന്റെ പുരോഗതിയും സംസ്‌കാരവും പ്രകടമാകുകയെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.
വാര്‍ധക്യം അനാഥമല്ലെന്നും സനാഥരായി അവരെ ആഹ്ലാദപൂര്‍വ്വം യാത്രയാക്കണമെന്നും അതിനായി വയോജന സൗഹൃദപരമായ പകല്‍വീടു പോലെയുള്ള പദ്ധതികള്‍ നടപ്പിലാക്കണം. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 15 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പകല്‍വീടിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാം ജനകീയാസൂത്രണം വികസനത്തിന്റെ പുതുവഴികള്‍ തേടുന്നതാവണമെന്നും അതിനായുള്ള ഗൃഹപാഠം തദ്ദേശസ്വയഭരണ സ്ഥാപനങ്ങള്‍ക്കാവണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കെ ഡി പ്രസേനന്‍ അധ്യക്ഷത വഹിച്ചു.
ആശ്രയകിറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലതയും സാന്ത്വന പരിചരണ വി’ാഗങ്ങള്‍ക്കുള്ള കിറ്റ് ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ സുലോചനയും വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അജ്ജലി മേനോന്‍, കെ രജനി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രമ, പഞ്ചായത്തംഗങ്ങളായ എം നാസര്‍, കൃഷ്ണന്‍, രജനിബാബു, വിജയന്‍, റംല ഉസ്മാന്‍, ജ്യോതിഷ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here