പൂരപ്പറമ്പിനെ ഓര്‍മിപ്പിച്ച് ശിങ്കാരമേളം; വാദ്യോപകരണങ്ങളുടെ കൈമാറ്റം

Posted on: September 7, 2016 11:33 am | Last updated: September 7, 2016 at 11:33 am
SHARE
ജില്ലാ പഞ്ചായത്ത് പട്ടിക ജാതി യുവതീ യുവാക്കള്‍ക്ക്  നല്‍കിയ ശിങ്കാരമേളം കൊട്ടി നോക്കുന്ന സ്പീക്കര്‍             പി ശ്രീരാമകൃഷ്ണന്‍
ജില്ലാ പഞ്ചായത്ത് പട്ടിക ജാതി യുവതീ യുവാക്കള്‍ക്ക് നല്‍കിയ ശിങ്കാരമേളം കൊട്ടി നോക്കുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

മലപ്പുറം: ജില്ലാ പഞ്ചായത്ത് പട്ടിക ജാതി യുവതീ യുവാക്കള്‍ക്ക് നല്‍കിയ ശിങ്കാരമേളം വാദ്യോപകരണങ്ങളുടെ കൈമാറ്റ ചടങ്ങ് പൂരുപ്പറമ്പിനെ ഓര്‍മിപ്പിച്ചു. 32 ടീമിലായി 359 പേരാണ് ജില്ലാപഞ്ചായത്ത് പരിസരത്ത് സംഗമിച്ചത്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ ഇവര്‍ കൊട്ടിക്കയറിയതോടെ കലക്ടറേറ്റിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവരും കൗതുകത്തോടെ കാണാനെത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ പങ്കെടുത്തു.