പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്റിന് മര്‍ദ്ദനമേറ്റു

Posted on: September 7, 2016 11:27 am | Last updated: September 7, 2016 at 11:27 am
SHARE
പഞ്ചായത്ത് പ്രസിഡന്റ് വി പി എ നാസര്‍ ആശുപത്രിയില്‍
പഞ്ചായത്ത് പ്രസിഡന്റ് വി പി എ നാസര്‍ ആശുപത്രിയില്‍

കാളികാവ്: കാളികാവ് പഞ്ചായത്ത് പ്രസിഡന്റിന് മര്‍ദ്ദനമേറ്റു. പ്രസിഡന്റ് മുസ്‌ലിം ലീഗിലെ വി പി എ നാസറിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചക്ക് ഒരു മണിക്കാണ് സംഭവം. നാസറിനെ വണ്ടുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സി പി എം പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു. ഇന്നലെ പുതിയ പ്രസിഡന്റായി നാസര്‍ ചുമതലയേറ്റത്. പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്റിന്റെ മുറിയില്‍ നിന്നുസഖാവ് കുഞ്ഞാലിയുടെ ഫോട്ടോ എടുത്തു മാറ്റിയതുമായി ബന്ധപ്പെട്ടാണ് അക്രമമുണ്ടായത്. കഴിഞ്ഞ ഒമ്പതു മാസം സി പി എമ്മാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. ഇതിനിടയിലാണ് കുഞ്ഞാലിയുടെ ഫോട്ടോ പ്രസിഡന്റിന്റെ മുറിയില്‍ സ്ഥാപിച്ചത്. ഇപ്പോള്‍ ഭരണം മാറി ലീഗിന് ഭരണം കിട്ടിയപ്പോഴാണ് കുഞ്ഞാലിയുടെ ഫോട്ടോ മാറ്റാന്‍ തീരുമാനിച്ചത്. പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം ജീവനക്കാര്‍ ഫോട്ടോയെടുത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സ്ഥാപിച്ചു. ഇതറിഞ്ഞെത്തിയ സി പി എം പ്രവര്‍ത്തകര്‍ ഫോട്ടോ പ്രസിഡന്റിന്റെ മുറിയില്‍ തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. വഴങ്ങാത്ത പ്രസിഡന്റിന്റെ മര്‍ദ്ദിക്കുകയാണുണ്ടായത്.
അതേ സമയം നേതാക്കളുമായി ധാരണയിലെത്തിയ ശേഷമാണ് ഫോട്ടോമാറ്റിയതെന്ന് പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ഭരണ സമിതിയോ പഞ്ചായത്ത് രൂപം കൊണ്ടതിന് ശേഷമോ സഖാവ് കുഞ്ഞാലിയുടെ ഫോട്ടോ പഞ്ചായത്തില്‍ സ്ഥാപിക്കുന്നതിന് തീരുമാനമെടുത്തിട്ടില്ല. പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്നു സഖാവ് കുഞ്ഞാലി.
നിലമ്പൂര്‍ എം എല്‍ എ ക്കുമ്പോഴാണ് അദ്ദേഹം വെടിയേറ്റ് മരിച്ചത്. സഖാവ് കുഞ്ഞാലിയുടെ ഫോട്ടോ പഞ്ചായത്തില്‍ നിന്ന് മാറ്റാന്‍ ആരെയു അനുവദിക്കുകയില്ലെന്ന് ഡി വൈ എഫ് ഐ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. സംഭവത്തില്‍ സി പി എം പ്രവര്‍ത്തകന്‍ പി രാമദാസനും പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് യു ഡി എഫ് പ്രവര്‍ത്തകരും എല്‍ ഡി എഫ് പ്രവര്‍ത്തകരും ടൗണില്‍ പ്രകടനം നടത്തി.