ബിജെപി ഓഫീസിനു നേരെയുണ്ടായ ആക്രമണം; സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്ന് കുമ്മനം

Posted on: September 7, 2016 11:01 am | Last updated: September 7, 2016 at 6:43 pm
SHARE

kummanamകോഴിക്കോട്: തിരുവനന്തപുരത്തെ ബിജെപി ഓഫീസിനു നേരെ ഉണ്ടായ ആക്രമണം അരാജകത്വത്തിന്റെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇടതുപക്ഷം അധികാരത്തിലേറിയതിനു ശേഷം കേരളത്തിലെ ക്രമസമാധാനനില പാടെ തകര്‍ന്നു. കേരള പോലീസ് നോക്കുകുത്തിയായെന്നും കുമ്മനം കുറ്റപ്പെടുത്തി.

ഇന്നലെ രാത്രി 12 മണിയോടെയാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നത്. ബൈക്കിലെത്തിയ സംഘം നാടന്‍ബോംബ് എറിയുകയായിരുന്നുവെന്ന് ഓഫീസിലുണ്ടായിരുന്നവര്‍ പറഞ്ഞു. ആക്രമണത്തില്‍ ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നു.

അതേസമയം ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു.ആക്രമണം സംസ്ഥാന വ്യാപകമാക്കാനുള്ള സിപിഎം തീരുമാനമാണിതിന് പിന്നില്‍. സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധദിനം ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here