കര്‍ണാടകം തമിഴ്‌നാടിന് കാവേരി ജലം നല്‍കിത്തുടങ്ങി: ഡാമുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചു

Posted on: September 7, 2016 10:44 am | Last updated: September 7, 2016 at 6:12 pm
SHARE

cauvery-0709-4.jpg.image.784.410ബംഗളൂരു: സുപ്രീംകോടതി ഉത്തരവുപ്രകാരം കര്‍ണാടകം തമിഴ്‌നാടിന് കാവേരി നദിയില്‍നിന്നുള്ള ജലം നല്‍കിത്തുടങ്ങി.
ഇന്നലെ അര്‍ധരാത്രിയോടെയാണ് 15,000 ഘനഅടി വെള്ളം കര്‍ണാടക വിട്ടുനല്‍കിയത്. കൃഷ്ണസാഗര്‍ ഡാമില്‍ നിന്നും 11,000 ഘന അടി ജലവും കബനീ നദിയില്‍ നിന്ന് 4,000 അടി വെള്ളവുമാണ് നല്‍കിയത്. പ്രതിഷേധസാധ്യത കണക്കിലെടുത്ത് ഡാമുകളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു

അതേസമയം, ഉത്തരവില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കര്‍ണാടകം ഇന്ന് സുപ്രീംകോടതിയെ സമീപിക്കും.

cauvery-0709-3.jpg.image.784.410അതിനിടെ കോടതി ഉത്തരവിനെതിരെ കര്‍ണാടകയില്‍ വ്യാപകമായ പ്രതിഷേധ സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ പ്രക്ഷോഭകര്‍ ബംഗളൂരു റെയില്‍വെ സ്‌റ്റേഷന്‍ ഉപരോധിച്ചു. മാണ്ഡ്യ ജില്ലയില്‍ കര്‍ഷക സംഘടനയില്‍ ഇന്നലെ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണമായിരുന്നു. ജില്ലയില്‍ ഇന്നും ബന്ദിന്റെ പ്രതീതി ജനിപ്പിച്ച് കൊണ്ട് സ്‌കൂളുകളും കോളേജുകളും അടഞ്ഞുകിടക്കുകയാണ്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ മൈസൂര്‍-ബംഗല്ലൂരു ദേശീയപാത വഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കാവേരി നദിയില്‍നിന്ന് പ്രതിദിനം 15,000 ഘന അടി വെള്ളം അടുത്ത പത്തുദിവസത്തേക്ക് വിട്ടുനല്‍കണമെന്നാണ് സുപ്രീംകോടതി കോടതി ഉത്തരവ്. കോടതി ഉത്തരവ് കണക്കിലെടുത്ത് തമിഴ്‌നാടിന് കാവേരി നദിയില്‍നിന്ന് വെള്ളം വിട്ടുനല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തേ പ്രഖ്യാപിച്ചിരുന്നു. വിഷയത്തില്‍ സൂപ്പര്‍വൈസറി കമ്മിറ്റിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമുതല്‍ നശിപ്പിക്കാതെ സമാധാനപരമായി പ്രതിഷേധിക്കണമെന്നും ജനങ്ങളോട് മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here