Connect with us

Gulf

കേളി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Published

|

Last Updated

റിയാദ്: റിയാദ് കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയുമായി (ശിമേഷി ആശുപത്രി) സഹകരിച്ച് കേളി കലാ സാംസ്‌കാരികവേദിയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അല്‍മദീന ഹൈപ്പര്‍ മാര്‍ക്കറ്റിലായിരുന്നു ക്യാമ്പ് നടന്നത്. സെപ്തംബര്‍ 02 വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചക്കുശേഷവും തുടര്‍ന്ന് വൈകിട്ട് 6 മണിയോടെയാണ് അവസാനിച്ചത്. മുന്നൂറുപേരുടെ രക്തമാണ് ബ്ലഡ് ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നതെങ്കിലും ഏകദേശം അഞ്ഞൂറോളംപേര്‍ ക്യാമ്പില്‍ പങ്കെടുത്തതായി കേളി സെക്രട്ടറി റഷീദ് മേലേതില്‍ പറഞ്ഞു. രക്തദാനം നടത്തുന്നതിനായി കേളി പ്രവര്‍ത്തകരും അല്ലാത്തവരുമായ നിരവധിപേര്‍ രാവിലെ മുതല്‍തന്നെ ക്യാമ്പില്‍ എത്തിച്ചേര്‍ന്നുകൊണ്ടിരുന്നു.
ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജുമായി ബന്ധപ്പെട്ട് മേഖലയിലെ വിവിധ ആശുപത്രികളില്‍ രക്തത്തിന്് ആവശ്യം വര്‍ദ്ധിച്ച സാഹചര്യത്തില്‍ കിംഗ് സൗദ് മെഡിക്കല്‍ സിറ്റി (ശിമേഷി ആശുപത്രി ) ബ്ലഡ്ബാങ്ക് അധികൃതര്‍ കേളിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷവും ഹജ്ജ് സീസണില്‍ റിയാദ് കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ച് കേളി ഏകദേശം അറുന്നൂറോളം പേര്‍ പങ്കെടുത്ത രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. കേളിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രക്തദാനം ഒരു തുടര്‍പ്രവര്‍ത്തനമായാണ് നടന്നുവരുന്നതെന്ന് കേളി മുഖ്യരക്ഷാധികാരി കെആര്‍ ഉണ്ണികൃഷ്ണന്‍പറഞ്ഞു.
കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഡോ: ഖാലിദ ്ഇബ്രാഹിം സൗഫിയുടെ നേതൃത്വത്തില്‍ വിപുലമായ മെഡിക്കല്‍ സംഘമാണ് ക്യാമ്പില്‍ എത്തിയത്. രക്തം സ്വീകരിക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും വ്യാഴാഴ്ച്ച രാത്രിതന്നെ ക്യാമ്പില്‍ ഒരുക്കിയിരുന്നു. ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി നാരായണന്‍, അറ്റാഷെ രാജേന്ദ്രന്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, വിവിധ പ്രവാസി സംഘടനാ ഭാവാഹികള്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. കേളി മുഖ്യ രക്ഷാധികാരി കെ ആര്‍ ഉണ്ണികൃഷ്ണന്‍, കേളി സെക്രട്ടറി റഷീദ് മേലേതില്‍, ജോ: സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, കേളി ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ബാബുരാജ് കാപ്പില്‍, ജോ: കണ്‍വീനര്‍ കിഷോര്‍-ഇ-നിസ്സാം, കേളി ജീവകാരുണ്യ വിഭാഗം അംഗങ്ങള്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest