Connect with us

Kozhikode

എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ് കവി വീരാന്‍കുട്ടിക്ക്

Published

|

Last Updated

കോഴിക്കോട്: ഈ വര്‍ഷത്തെ എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡിന് കവി വീരാന്‍കുട്ടിയെ തെരഞ്ഞെടുത്തു. 33,333 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. ഈമാസം 17ന് ഗൂഡല്ലൂരില്‍ നടക്കുന്ന എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് വേദിയില്‍ പ്രമുഖ തമിഴ് കവി സിര്‍പ്പി ബാലസുബ്രഹ്മണ്യം വീരാന്‍കുട്ടിക്ക് അവാര്‍ഡ് സമ്മാനിക്കും. കല്‍പ്പറ്റ നാരായണന്‍, അജയ് പി മങ്ങാട്, എസ് ശറഫുദ്ദീന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഉത്തരാധുനിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ യുവ കവിയാണ് വീരാന്‍കുട്ടി. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മറാഠി ഭാഷകളിലേക്ക് വീരാന്‍കുട്ടിയുടെ കവിതകള്‍ ഇതിനകം മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ചെറുശ്ശേരി പുരസ്‌കാരമടക്കം ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ച വീരാന്‍കുട്ടിയുടെ പരിസ്ഥിതി കവിതകള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ പാഠപുസ്തകമാക്കിയിട്ടുണ്ട്. മടപ്പള്ളി ഗവണ്‍മെന്റ് കോളജ് മലയാളം വിഭാഗം മേധാവിയാണ് വീരാന്‍കുട്ടി.

Latest