Connect with us

Uae

മതത്തെ അപമാനിച്ച കേസില്‍ വിചാരണ തുടങ്ങി

Published

|

Last Updated

ദുബൈ: വാഗ്വാദത്തിന്റെ ഭാഗമായി മതത്തെ അപമാനിച്ച ഫലസ്തീനിക്കെതിരെ കോടതി വിചാരണ ആരംഭിച്ചു. 27കാരനായ ഫലസ്തീനിയന്‍ യുവാവാണ് കഫേ ജീവനക്കാരനുമായി വഴക്കിടവേ തന്നേയും തന്റെ മതത്തെയും താന്‍ ശപിക്കുന്നതായി വ്യക്തമാക്കിയത്. അറബ് വംശജനായ ജീവനക്കാരനാണ് തന്റെ മതത്തിന്റെ പേരില്‍ കൂടി പഴികേട്ടത്. ഊദ് മേത്തയിലെ കഫേയിലായിരുന്നു സംഭവം. കഴിവുകെട്ടവന്‍, വിഡ്ഢി, മാനസികരോഗി തുടങ്ങിയ പ്രയോഗങ്ങളും പ്രതി കഫേ ജീവനക്കാരന് എതിരായി പ്രയോഗിച്ചിട്ടുണ്ട്. അസഭ്യവര്‍ഷത്തില്‍ ഏറ്റവും വിചിത്രമായി അനുഭവപ്പെട്ടത് മതത്തിനെതിരായ സംസാരമായിരുന്നൂവെന്ന് സംഭവത്തിന് സാക്ഷിയായവരില്‍ ഒരാള്‍ കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഫലസ്തീനിയന്‍ യുവാവ് കഫേയില്‍ ഇലക്‌ട്രോണിക് ഗെയിം കളിച്ചുകൊണ്ടിരിക്കേയായിരുന്നു വാക്കേറ്റമുണ്ടായതെന്ന് മറ്റൊരു സാക്ഷിയും കോടതിയെ അറിയിച്ചു. പരാതിക്കാരന്‍ തിരിച്ചും അത്തരം വാക്കുകള്‍ പ്രയോഗിച്ചതായും ഇയാള്‍ പറഞ്ഞു. കേസില്‍ കോടതി വാദം തുടരും.