വന്‍കുടല്‍ അര്‍ബുദത്തിനെതിരെ ബോധവത്കരണം

Posted on: September 6, 2016 10:15 pm | Last updated: September 6, 2016 at 10:15 pm
SHARE
സുലേഖ ഹോസ്പിറ്റലില്‍ ദുബൈയില്‍ നടത്തിയ വന്‍കുടല്‍ അര്‍ബുദ ബോധവത്കരണത്തില്‍ നിന്ന്
സുലേഖ ഹോസ്പിറ്റലില്‍ ദുബൈയില്‍ നടത്തിയ വന്‍കുടല്‍ അര്‍ബുദ ബോധവത്കരണത്തില്‍ നിന്ന്

ദുബൈ: വന്‍കുടലിലെ അര്‍ബുദത്തിനെതിരെ ബോധവത്കരണം അരംഭിച്ചതായി സുലേഖ ഹോസ്പിറ്റല്‍ കോ ചെയര്‍പേഴ്‌സണ്‍ സനൂബിയ ഷംസ് വാര്‍ത്താസമ്മേളനക്തില്‍ അറിയിച്ചു. 2021 ഓടെ അര്‍ബുദ രോഗം 18 ശതമാനമായി കുറക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യമന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്. യു എ ഇയില്‍ മനുഷ്യ ജീവനെടുക്കുന്ന രോഗങ്ങളില്‍ രണ്ടാം സ്ഥാനം വന്‍കുടല്‍ അര്‍ബുദ രോഗത്തിനാണ്. തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കാനായാല്‍ ചികിത്സ എളുപ്പമാണ്. യു എ ഇയിലുള്ള സ്ത്രീപുരുഷന്‍മാര്‍ക്ക് സുലേഖാ ആശുപത്രിയില്‍ സൗജന്യ പരിശോധന ഒരുക്കും. ഒക്‌ടോബര്‍ അഞ്ചുവരെയാണ് സൗജന്യമെന്നും സനൂബി ഷംസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here