Connect with us

Kozhikode

സംഭരിച്ച പച്ചതേങ്ങയുടെ വില ഓണത്തിനു മുമ്പ് നല്‍കണം: കര്‍ഷകര്‍ ധര്‍ണ്ണ നടത്തി

Published

|

Last Updated

പേരാമ്പ്ര: കര്‍ഷകരില്‍ നിന്ന് സംഭരിച്ച പച്ചതേങ്ങയുടെ വില ഓണത്തിനു മുമ്പ് നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ചക്കിട്ടപാറ കൃഷിഭവനു മുന്നില്‍ കര്‍ഷകര്‍ ധര്‍ണ്ണ നടത്തി. ജില്ലാ കാര്‍ഷിക വികസന സമിതി അംഗം ബേബി കാപ്പുകാട്ടില്‍ ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ കൃഷിഭവനില്‍ മാത്രം 269 കര്‍ഷകര്‍ക്കായി 53 ലക്ഷത്തോളം രൂപ കര്‍ഷകര്‍ക്കു ലഭിക്കാനുണ്ട്. ഓണം പ്രമാണിച്ച് മറ്റെല്ലാ മേഖലകളില്‍ പെട്ടവര്‍ക്കും ആനുകൂല്യങ്ങള്‍ വിതരണം ചെയ്ത സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുന്നത് ചിറ്റമ്മനയമാണെന്നു സമരക്കാര്‍ ആരോപിച്ചു. ഓണത്തിനു മുമ്പ് പ്രശ്‌ന പരിഹാരമുണ്ടായിട്ടില്ലെങ്കില്‍ തിരുവോണ നാളില്‍ പട്ടിണിസമരം നടത്തുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. അബ്രാഹം പള്ളിത്താഴത്ത് അദ്ധ്യക്ഷത വഹിച്ചു. വിജയകുമാര്‍ ചെറുപിള്ളേട്ട്, മാത്യു മലയാറ്റൂര്‍, ബാബു പുതുപ്പറമ്പില്‍, ഷാജു കോലത്തുവീട്ടില്‍, ജോസഫ് കിഴക്കേടത്ത്, ചാക്കോ മംഗലത്ത് എന്നിവര്‍ പ്രസംഗിച്ചു. ചക്കിട്ടപാറ അങ്ങാടിയില്‍ നിന്ന് പ്രകടനമായാണ് കര്‍ഷകര്‍ സമരത്തിനെത്തിയത്.സണ്ണി മടുക്കാവുങ്കല്‍, സാബു പുളിക്കല്‍, ജോസ് തോട്ടുപുറം, സെബാസ്റ്റ്യന്‍ പുഞ്ചാക്കുന്നേല്‍, ബേബി കണക്കഞ്ചേരി, തങ്കച്ചന്‍ കോമത്ത്,ജോയി പാറാം തോട്ടം, ബോബന്‍ കാരിത്തടത്തില്‍, ബേബി കുരിശുംമൂട്ടില്‍, പോക്കര്‍ കക്കറമ്മല്‍, വര്‍ഗീസ് ഏത്തക്കാട്ട്, റെജി കോച്ചേരി, ജോര്‍ജ്ജ് മണ്ഡപത്തില്‍, കുഞ്ഞുമോന്‍ ചമ്പക്കര, ജോണി തീക്കുഴി വയലില്‍, മീറങ്ങാട്ട് കണ്ടി ശ്രീധരന്‍ നായര്‍, രാജന്‍ വര്‍ക്കി എന്നിവര്‍ നേതൃത്വം നല്‍കി.