National
ഓഫീസ് മോടി കൂട്ടലിന്റെ പേരില്‍ സ്മൃതി ഇറാനിയും സഹമന്ത്രിമാരും ചേര്‍ന്ന് ചെലഴിച്ചത് 1.16 കോടി രൂപ
ന്യൂഡല്‍ഹി: ഓഫീസ് മോടികൂട്ടാന്‍ കേന്ദ്ര ടെക്‌സ്‌റ്റെല്‍ മന്ത്രി സ്മൃതി ഇറാനിയും സഹമന്ത്രിമാരും ചേര്‍ന്ന് ചെലഴിച്ചത് 1.16 കോടി രൂപ.
ഇതില്‍ സ്മൃതി ഇറാനിയുടെ ഓഫീസ് മാത്രം മോടി കൂട്ടാന്‍ 70 ലക്ഷം രൂപ ചെലവിട്ടു. ബാക്കി 40 ലക്ഷം രൂപയാണ് മറ്റു സഹമന്ത്രിമാരുടെ ഓഫീസുകളുടെ അറ്റകുറ്റപണികള്‍ക്ക് ഉപയോഗിച്ചത്.
കേന്ദ്ര മന്ത്രി സഭയിലെ 23 മന്ത്രിമാരുടെ ഓഫീസ് അറ്റകുറ്റപണികള്‍ക്കായി ആകെ ചെലവിട്ടത് 3.5 കോടി രൂപയാണ്. അതേ സമയം നാല് പ്രധാനപ്പെട്ട മന്ത്രിമാര്‍ ഓഫീസ് മോടി കൂട്ടാന്‍ ഒരു രൂപ പോലും ഉപയോഗിച്ചിട്ടില്ല. അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിംഗ്, സുഷമ സ്വരാജ്, മനോഹര്‍ പരീക്കര്‍ എന്നിവര്‍ മോടിപിടിപ്പിക്കാന്‍ വേണ്ടി ഒരു രൂപപോലും ചെലവഴിച്ചില്ല.
---- facebook comment plugin here -----