ജെ സി ഡാനിയേല്‍ പുരസ്‌കാരം കെ ജി ജോര്‍ജിന്

Posted on: September 6, 2016 7:30 pm | Last updated: September 6, 2016 at 7:30 pm
SHARE

K-G-Georgeതിരുവനന്തപുരം: ഈ വര്‍ഷത്തെ ജെ.സി.ഡാനിയേല്‍ പുരസ്‌കാരത്തിന് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ കെ.ജി.ജോര്‍ജിന്. മലയാള സിനിമയ്ക്കു നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. ഒക്ടോബര്‍ 15നു പാലക്കാട്ട് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയില്‍ കെ.ജി.ജോര്‍ജിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും.

മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡും ഒന്‍പതു സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുള്ള കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത സ്വപ്നാടനം, യവനിക, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, ഇലവംകൊടുദേശം തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഐവി ശശി ചെയര്‍മാനും സിബി മലയില്‍,ഇ പി വിജയകുമാര്‍,കമല്‍, റാണി ദേശായ് എന്നിവര്‍ അടങ്ങിയ ജൂറി അംഗങ്ങളാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here