അരവിന്ദ് കെജ്രിവാളിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ അസ്തമിച്ചെന്ന് അണ്ണാ ഹസാരെ

Posted on: September 6, 2016 6:00 pm | Last updated: September 6, 2016 at 8:39 pm
SHARE

anna-hazare-and-kejriwal_650x400_41473148867റലേഗന്‍ സിദ്ധി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിലുണ്ടായിരുന്ന തന്റെ സകല പ്രതീക്ഷകളും അസ്തമിച്ചെന്ന് അണ്ണാ ഹസാരെ. ഡല്‍ഹിയില്‍ കെജ്രിവാളിന്റെ സഹപ്രവര്‍ത്തകര്‍ ജയിലിലായതും ചിലര്‍ തട്ടിപ്പിന് പിടിക്കപ്പെട്ടകും നിരാശാജനകമാണെന്നും ഹസാരെ പറഞ്ഞു. സ്ത്രീ പീഡന കേസില്‍ എഎപി മന്ത്രിയായിരുന്ന സന്ദീപ് കുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കെജ്രിവാളിനെ വിമര്‍ശിച്ച് അണ്ണാ ഹസാരെ രംഗത്തെത്തിയത്.
ഡല്‍ഹി സര്‍ക്കാരിന്റെ അവസ്ഥയില്‍ തനിക്ക് വേദനയുണ്ട്. കെജ്രാവാള്‍ തനിക്കൊപ്പമുണ്ടായിരുന്ന സമയത്ത്, അദ്ദേഹം ഗ്രാമസ്വരാജ്യത്തെ കുറിച്ച് ഒരു പുസ്തകമെഴുതുകയുണ്ടായി. ഇതാണോ ഗ്രാമസ്വരാജ്. കെജ്രിവാളില്‍ എനിക്കുണ്ടായിരുന്ന പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി.’ അണ്ണാ ഹസാരെ വിമര്‍ശിച്ചു. പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ താന്‍ കെജ്രിവാളിനെ ഉപദേശിച്ചിരുന്നു. പാര്‍ട്ടി ഉണ്ടാക്കിയാല്‍ പിന്നീട് താങ്കള്‍ ലോകം ചുറ്റേണ്ടിവരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റാലികള്‍ നടത്തും. ഇതില്‍ ചേരുന്ന ജനങ്ങള്‍ നല്ലവരാണോ ചീത്തവരാണോ എന്ന് താങ്കള്‍ എങ്ങനെ കണ്ടെത്തുമെന്നും താന്‍ കെജ്രിവാളിനോട് ചോദിച്ചിരുന്നു. അന്ന് അദ്ദേഹം മറുപടി തന്നില്ല. ഇപ്പോള്‍ അത് മനസ്സിലാകുന്നുണ്ട്. താനിത് നേരത്തെ പറഞ്ഞതാണ്. ഏത് പാര്‍ട്ടിയാകട്ടെ നേതാവാകട്ടെ പാര്‍ട്ടിയോടൊപ്പം ചേരുന്നവര്‍ കളങ്കിതരല്ലെന്ന് ഉറപ്പുവരുത്തണമെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here