അസറാം ബാപ്പുവിന് വീണ്ടും ജാമ്യം നിഷേധിച്ചു

Posted on: September 6, 2016 5:39 am | Last updated: September 6, 2016 at 12:39 am
SHARE

ന്യൂഡല്‍ഹി: ആള്‍ദൈവം അസാറാം ബാപ്പുവിന് സുപ്രീം കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. ബാപ്പുവിന്റെ ജാമ്യ ഹരജി മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമേ ഇനി വാദം കേള്‍ക്കുകയുള്ളൂവെന്നും സുപ്രീം കോടതി പറഞ്ഞു. കഴിഞ്ഞ മാസവും ഇദ്ദേഹത്തിന്റെ ജാമ്യ ഹരജി സുപ്രീം കോടതി തളളിയിരുന്നു.
അസാറാം ബാപ്പുവിന്റെ ആരോഗ്യ നില വിലയിരുത്തുന്നതിന് അദ്ദേഹത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് കൃത്യസമയത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്ന് എയിംസ് അധികൃതര്‍ ബാപ്പുവിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹാജരാക്കിയിരുന്നില്ല. ഇത് ഒമ്പതാം തവണയാണ് ബാപ്പുവിന്റെ ജാമ്യ ഹരജി തള്ളുന്നത്. 2013ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ ജോധ്പൂരിലെ ആശ്രമത്തില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് 2013 ആഗസ്റ്റ് 31ന് അസാറാം ബാപ്പുവിനെ അറസ്റ്റ് ചെയ്തിരുന്നു. അന്നുമുതല്‍ ബാപ്പു ജിയിലിനകത്താണ്.

LEAVE A REPLY

Please enter your comment!
Please enter your name here