Connect with us

Gulf

പഴയകാല ഫര്‍ണിച്ചര്‍ കലാ രൂപങ്ങള്‍ക്ക് ഖത്വര്‍ മികച്ച വിപണി

Published

|

Last Updated

ദുബൈയില്‍ ലാ ഗലീറിയ നാഷനല്‍ ഗ്യാലറിയില്‍ ഗ്വില്ലമി ക്യൂരി

ദോഹ: പഴയകാല ആര്‍ട് ഫര്‍ണിച്ചര്‍ വിപണിക്ക് യോജിച്ച രാജ്യമാണ് ഖത്വറെന്ന് ഈ രംഗത്തെ വിദഗ്ധര്‍. ജി സി സി പൊതുവെ യോജിച്ചതാണെങ്കിലും ഖത്വറില്‍ വിശേഷ സാഹചര്യമുണ്ടെന്ന് കലാവിദഗ്ധനായ ഗ്വില്ലമി ക്യൂരി പറയുന്നു. ദുബൈയില്‍ ലാ ഗലീറിയ നാഷനല്‍ എന്ന പേരില്‍ 2011 മുതല്‍ അദ്ദേഹവും സുഹൃത്ത് ജാക്ക്‌സും ചേര്‍ന്ന് ആര്‍ട് ഗാലറി തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. നാല്‍പ്പതുകളിലെയും അമ്പതുകളിലെയും ഫര്‍ണിച്ചര്‍ കലാവസ്തുക്കളാണ് ഇവരുടെ പ്രധാന ശേഖരണം.
ജീന്‍ റോയര്‍, ജീന്‍ പ്രൂവ്, പിയറി ഗൗരിഷെ, ചാറ്റര്‍ലറ്റ് പിറ്യാന്‍ഡ്, മത്യു മാതിഗോദ്, മാര്‍കോ സനുസോ, അലക്‌സാണ്ടര്‍ നോള്‍, ജ്യോഫ്രി ഹാര്‍കോര്‍ട്ട്, മാക്‌സ് ഇന്‍ഗ്രാന്‍ഡ്, സെര്‍ജി മൗല്ലി, വാരന്‍ പ്ലാന്റര്‍ തുടങ്ങിയവരുടെ കലാസൃഷ്ടികള്‍ ഇവരുടെ ഗാലറിയില്‍ ഉണ്ട്. ഈ കലാകാരന്മാരുടെ സൃഷ്ടികളുടെ യഥാര്‍ഥ ശിഷ്ടഭാഗങ്ങള്‍ ലഭിക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട ഗവേഷണം വേണ്ടിവന്നിട്ടുണ്ട് ഇവര്‍ക്ക്.
ജി സി സിയില്‍ പെട്ടെന്ന് ഗ്യാലറിയുടെ വ്യാപനം സാധ്യമല്ലെങ്കിലും മിഡില്‍ ഈസ്റ്റില്‍ മറ്റിടങ്ങളിലും വ്യാപിപ്പിക്കാനുള്ള സാധ്യതകള്‍ ആരായുന്നുണ്ട്. യഥാര്‍ഥ കലാസൃഷ്ടികള്‍ വാഗ്ദാനം ചെയ്യുന്നതിനെ ജി സി സിയിലെ ഉപഭോക്താക്കള്‍ മാനിക്കുന്നുണ്ട്.
കലാ വ്യവസായ ഭൂമികയില്‍ വളരെ വ്യത്യസ്തതകളുള്ള രാഷ്ട്രമാണ് ഖത്വര്‍. ഉയര്‍ന്ന ഗുണമേന്മയുള്ളവരാണ് ഇവിടുത്തെ ഉപഭോക്താക്കള്‍. പ്രത്യേകം കേന്ദ്രത്തില്‍ രാജ്യത്ത് ഗ്യാലറി തുറക്കുന്നത് ജനങ്ങളിലും താത്പര്യം ഉണര്‍ത്താന്‍ സാധിക്കും. പഴയകാല കലാ വസ്തുക്കള്‍ ശേഖരിക്കുന്നവര്‍ക്ക് ഇന്ന് ഓണ്‍ലൈന്‍ വഴി ലഭിക്കും.
അതേസമയം, ഇടനിലക്കാരെ ഒഴിവാക്കാമെങ്കിലും ഓണ്‍ലൈന്‍ വ്യാപാരം നടക്കില്ലെന്ന് ക്യൂരി പറയുന്നു. തങ്ങളുടെ ഗ്യാലറിയിലുള്ളത് മറ്റെങ്ങും ലഭിക്കാത്തതാണ്. ഉപഭോക്താക്കള്‍ക്ക് നേരിട്ട് കണ്ടാലെ അവ ബോധ്യപ്പെടൂ. കലാവസ്തുക്കളുള്ള ഒരു മുറിയുടെ യഥാര്‍ഥ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധിക്കില്ല. വലിയൊരു ചില്ലറ വില്‍പ്പനക്ക് ഇതില്‍ പ്രാധാന്യമില്ല. ഓരോ കലാവസ്തുവും സൗന്ദര്യാത്മകതയും സാങ്കേതിക തികവും നിര്‍മാണ ഗുണമേന്മയും ചരിത്രവും ഉള്‍ച്ചേര്‍ന്നിട്ടുള്ള കണ്ടെത്തലാണ്. ഓരോ കലാവസ്തുവിന്റെയും ആത്മാവ് വെബ്‌സൈറ്റിലേക്ക് പകരാന്‍ സാധിക്കില്ല. മാത്രമല്ല ഓണ്‍ലൈനിലെ അധാര്‍മിക പ്രവണതയുള്ളവരുടെ വലിയ സാന്നിധ്യം പലപ്പോഴും വിലങ്ങുതടിയായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.