Connect with us

Kerala

കെ ബാബുവിന്റെ മകളുടെ ബാങ്ക് ലോക്കറില്‍ നിന്നും 117 പവന്‍ സ്വര്‍ണം കണ്ടെടുത്തു

Published

|

Last Updated

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സിന്റെ തെളിവെടുപ്പ് തുടരുന്നു. മകളുടെ പേരിലുള്ള ബാങ്ക് ലോക്കറില്‍ നിന്നും 117 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. വെണ്ണലയിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ ലോക്കറില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഇനിയും നാലു ലോക്കറുകള്‍ കൂടി പരിശോധിക്കാനുണ്ട്. ഇതിന്റെ ഭാഗമായി ബാബുവിന്റെയും ഭാര്യയുടെയും രണ്ട് മക്കളുടെയും പേരിലുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ വിജിലന്‍സ് മരവിപ്പിച്ചിട്ടുണ്ട്.
കൊച്ചി വെണ്ണലയിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ മകളുടെ ലോക്കറില്‍ നടത്തിയ പരിശോധനയിലാണ് 117 പവന്‍ സ്വര്‍ണം കണ്ടെത്തിയത്. തമ്മനത്തെ യൂണിയന്‍ ബാങ്ക് ശാഖയിലുള്ള ലോക്കര്‍ അടുത്ത ദിവസം പരിശോധിക്കും.