ബേപ്പൂര്‍ മല്‍സ്യബദ്ധന തുറുമുഖത്ത് മല്‍സ്യഫെഡിന്റെ പുതിയ പെട്രോള്‍ ബങ്ക് മല്‍സ്യതൊഴിലാളികള്‍ക്കായി സമര്‍പ്പിച്ചു

Posted on: September 5, 2016 9:33 pm | Last updated: September 5, 2016 at 9:33 pm
SHARE
ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറില്‍ മല്‍സ്യഫെഡിന്റെ പുതിയ പെട്രോള്‍ ബങ്ക് വി കെ സി മമ്മദ് കോയ എം എല്‍ എ നിര്‍വ്വഹിക്കുന്നു.
ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറില്‍ മല്‍സ്യഫെഡിന്റെ പുതിയ പെട്രോള്‍ ബങ്ക് വി കെ സി മമ്മദ് കോയ എം എല്‍ എ നിര്‍വ്വഹിക്കുന്നു.

ബേപ്പൂര്‍:ബേപ്പൂര്‍ മല്‍സ്യബദ്ധന തുമുഖത്ത് മല്‍സ്യഫെഡിന്റെ പുതിയ പെട്രോള്‍ ബങ്ക് മല്‍സ്യതൊഴിലാളികള്‍ക്കായി സമര്‍പ്പിച്ചു.പുതുതായി പൂര്‍ത്തിയാക്കിയ പെട്രോള്‍ ബങ്കിന്റെ ഉല്‍ഘാടനം വി കെ സി മമ്മത് കോയ എം എല്‍ എ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. മല്‍സ്യബന്ധന മേഘലയില്‍ മല്‍സ്യതൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നും തൊഴിലാളികളുടെ തൊഴില്‍ മേഖലയിലെ ഏത് തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ മുന്‍ഗണന നല്‍കുമെന്നും ഉല്‍ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് എംഎല്‍എ പറഞ്ഞു. തിങ്കളാഴ്ച ഉച്ചക്ക് 1 മണിയോടെ ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ പരിസരത്ത് നടന്ന
ചടങ്ങില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ എന്‍.സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
ഭാരത് പെട്രോളിയത്തിന്റെ സഹകരണത്തോടെ ബേപ്പൂര്‍ മല്‍സ്യബദ്ധന തുറുമുഖത്ത ഇന്നലെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയമല്‍സ്യഫെഡിന്റെ പെട്രോള്‍ ബങ്ക് മല്‍സ്യബന്ധന ബോട്ടുകള്‍ക്കും യന്ത്രവല്‍ക്രത തോണികള്‍ക്കും ഏറെ ആശ്വാസകരമാകും. ഗുണനിലവാരമുള്ള ഇന്ധനം കൃത്യമായ അളവില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബേപ്പൂര്‍ മല്‍സ്യബന്ധന തുറുമുഖത്ത് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ സഹകരണത്തോടെ മല്‍സ്യഫെഡ് പുതുതായി പെട്രോള്‍ ബങ്ക് സ്ഥാപിച്ചത്. ഈ പെട്രോള്‍ ബങ്ക് ബേപ്പൂരിലെ നൂറുകക്കിന് യന്ത്രവല്‍ കൃത മല്‍സ്യബന്ധന ബോട്ടുകള്‍ക്കാണ് ഏറെ ഉപകാരപ്രധമാവുക. കോഴിക്കോട് ജില്ലയില്‍ മത്സ്യഫെഡ് തുറക്കുന്ന രണ്ടാമത്തെ പെട്രോള്‍ ബങ്കാണ് ബേപ്പൂര്‍ ഫിഷിംങ് ഹാര്‍ബര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആദ്യമായി കോഴിക്കോട് ജില്ലയിലെ പുതിയാപ്പ ഹാര്‍ബറില്‍ മത്സ്യഫെഡ് ഡീസല്‍ബങ്ക് തുടങ്ങിയത്. സംസ്ഥാനത്ത് ഇതുവരെ ഏഴ് ബങ്കുകളാണ് മത്സ്യഫെഡ് വകയായിട്ടുള്ളത്. ബേപ്പൂര്‍ കേന്ദ്രീകരിച്ച് 550 ഓളം വരുന്ന യന്ത്രവല്‍ക്രത ബോട്ടുകളും അഞ്ഞൂറോളം യന്ത്രവല്‍ക്രത വള്ളങ്ങളുമാണ് നിലവില്‍ മല്‍സ്യ ബന്ധനം നടത്തി വരുന്നത്. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന് കീഴില്‍ നിലവില്‍ ഫിഷിങ്ങ് ഹാര്‍ബറില്‍ പെട്രോള്‍ ബങ്ക് പ്രവര്‍ത്തിച്ചു വരുന്നുണ്ടെങ്കിലും
ഇത്രയും വരുന്ന യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് ഇന്ദനം നിറക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ നിലവിലില്ല. ഈ പെട്രോള്‍ ബങ്കുകൂടി പ്രവര്‍ത്തിക്കുന്നതോടെ മല്‍സ്യബന്ധന യന്ത്രവല്‍ക്രത തോണികള്‍ക്കും ബോട്ടുകള്‍ക്കും ഏറെ ആശ്വാസകരമാവും.
മല്‍സ്യതൊഴിലാളികള്‍ക്കുള്ള അപക െഇന്‍ഷുറന്‍സ് ധനസാഹായ വിതരണം കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ വി ബാബുരാജ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്റ്റര്‍ മറിയം ഹസീന, ബേപ്പൂര്‍ അസി.എക്‌സിക്യൂട്ടീവ് എന്‍ഞ്ചിനീയര്‍ കെ.മോഹനകൃഷ്ണന്‍, ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്റ്റര്‍ അബ്ദുല്‍ മജീദ്, കോഴിക്കോട് ഭാരത് പെട്രോളിയം സെയില്‍സ് ഓഫീസര്‍ അനില്‍ , മല്‍സ്യഫെഡ് അസിസ്റ്റന്റ് മാനേജര്‍ സി എ ദുര്‍ഗാ ഭായ്, ഭാരത് പെട്രോളിയം ടെറിട്ടറി മാനേജര്‍ ഉമേഷ് കുല്‍ക്കര്‍ണി, ഹാര്‍ബര്‍ വികസന സമിതി പ്രസിഡന്റ് കരാച്ചാലി പ്രേമന്‍, മൂദാക്കര മഹല്ല് കമ്മറ്റി പ്രധിനിതികെ പി റിയാസ്, ബേപ്പൂര്‍ അരയ സമാജം പ്രസിഡന്റ് കെ ശ്രീനിവാസന്‍ ,ഹസന്‍കോയ, വാളക്കട അഷ്‌റഫ് ,മൊയ്തീന്‍കോയ, ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here