അശ്ലീല സിഡി വിവാദം: ആം ആദ്മി പാര്‍ട്ടി മുന്‍ മന്ത്രി സന്ദീപ് കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി അറസ്റ്റില്‍

Posted on: September 5, 2016 7:44 pm | Last updated: September 6, 2016 at 4:51 pm
സന്ദീപ് കുമാര്‍
സന്ദീപ് കുമാര്‍

ന്യൂഡല്‍ഹി: അശ്ലീല സിഡി വിവാദത്തില്‍ പോലീസ് അറസ്റ്റചെയ്ത ആം ആദ്മി പാര്‍ട്ടി മുന്‍ മന്ത്രി സന്ദീപ് കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി പിഎസ് പ്രവീണ്‍ അറസ്റ്റില്‍. മന്ത്രിയുടെ പീഡന രംഗങ്ങള്‍ പ്രചരിപ്പിച്ച കേസിലാണ് അറസ്റ്റ്. സിഡിയിലെ ദൃശ്യങ്ങള്‍ പ്രവീണ്‍ പകര്‍ത്തിയതാണെന്നും ഇത് പ്രചരിപ്പിക്കുമെന്ന് ഇയാള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും ചോദ്യം ചെയ്യലില്‍ സന്ദീപ് കുമാര്‍ പോലീസിനോടു പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവീണിനെ അറസ്റ്റ് ചെയ്തത്. നേരത്തെ സന്ദീപ് കുമാറിനെ ഡല്‍ഹി കോടതി മൂന്നു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

യുവതിയെ ലഹരി മരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയതിനു ശേഷം പീഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയെന്നുമാണ് കേസ്. സംഭവം വിവാദമായതോടെ സന്ദീപ് കുമാറിനെ മന്ത്രിസഭയില്‍നിന്നും പാര്‍ട്ടിയില്‍നിന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പുറത്താക്കിയിരുന്നു.