Connect with us

Kozhikode

അദ്ധ്യാപക ദിനത്തില്‍ പഴയ ക്ലാസ് റൂം പുനര്‍ജനിച്ചു

Published

|

Last Updated

പേരാമ്പ്ര: അധ്യാപക ദിനത്തോടനുബന്ധിച്ച് പേരാമ്പ്ര വെസ്റ്റ് എ.യു.പി.സ്‌കൂളില്‍ പഴയ ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ പുനര്‍ജനിച്ചു. സ്‌ക്കൂളിലെ ആദ്യകാല അദ്ധ്യാപകനും മുന്‍ പ്രധാനാധ്യാപകനുമായ വി.കെ.നാരായണന്‍ അടിയോടി ക്ലാസ് അധ്യാപകനായി. കുട്ടികളായി കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അസ്സന്‍കുട്ടി, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ല മുന്‍ ഡി ഇ.ഒ.പി .സി.ഗോപിനാഥ്, തണ്ടോറ സൂപ്പി ഹാജി, മീത്തല്‍ ബാലന്‍ ,കൂത്താളി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് എന്‍.പി.നാരായണന്‍, എം.ജി. നാരായണന്‍ നായര്‍, ശശി കിഴക്കന്‍ പേരാമ്പ്ര, സി.എന്‍. മാരാര്‍പ്രകാശന്‍ തണ്ടോ റ പാറ, പൊയില്‍ കണ്ടി ബാലകൃഷ്ണന്‍, തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളായി. ഇവര്‍ അവരവരുടെ ക്ലാസ് റൂ അനുഭവങ്ങള്‍ പങ്കുവെച്ചു. തന്റെ ക്ലാസിലെ മുതിര്‍ന്ന കുട്ടികളുടെ പേര് വിളിച്ച്ഹാജര്‍ രേഖപ്പെടുത്തി സയന്‍സ് ക്ലാസ് എടുത്ത് കൊണ്ടായിരുന്നു അധ്യാപകനായ നാരായണന്‍അടിയോടി അധ്യാപനത്തിന്റെ പഴയ ഓര്‍മകള്‍ തുറന്നത്. മുന്‍ അധ്യാപകരായ എം.കെ രവീന്ദ്രന്‍, ടി.ജെ ലീലാമ്മ., വി.ഭാര്‍ഗവി തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. കൂത്താളി പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. അസ്സന്‍കുട്ടി അധ്യാപകരെ പൊന്നാട അണിയിച്ചു. പ്രധാനാധ്യാപിക പി.പി.ശാന്ത, ദിനേശന്‍ കാപ്പുങ്കര, പി.സി.സുരേന്ദ്രനാഥ് സംബന്ധിച്ചു.

---- facebook comment plugin here -----

Latest