അഴിമതിക്കേസ്: മലബാര്‍ സിമന്റ്‌സ് എംഡി കെ പത്മകുമാര്‍ അറസ്റ്റില്‍

Posted on: September 5, 2016 7:06 pm | Last updated: September 5, 2016 at 7:06 pm
SHARE

malabar cementsപാലക്കാട്: അഴിമതിക്കേസില്‍ മലബാര്‍ സിമന്റ്‌സ് എംഡി കെ പത്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. വൈകീട്ട് അഞ്ച് മണിയോടെ ഡിവൈഎസ്പി എം സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പത്മകുമാറിനെ കസ്റ്റഡിയില്‍ എടുത്തത്. പത്മകുമാറടക്കം മൂന്ന് ഉദ്യോഗസ്ഥരുടെ വസതികളില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടന്നിരുന്നു. നേരത്തെ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

മലബാര്‍ സിമന്റ്‌സിലേക്ക് ഫളൈ ആഷ് ഇറക്കുമതി കരാറില്‍ ബാങ്ക് ഗ്യാരണ്ടി പുതുക്കാത്തതിനെ തുടര്‍ന്ന് 50 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് ആദ്യ കേസ്. സിമന്റ് നല്‍കിയതിന് ചില ഡീലര്‍മാര്‍ക്ക് കമ്മീഷന്‍ ഇളവ് നല്‍കിയതിലൂടെ 2.7 കോടി രൂപയുടെ നഷ്ടമുണ്ടായെന്നതാണ് രണ്ടാമത്തെ കേസിന് ആധാരം.