രാഷ്ട്രീയനേതാക്കളുടെ സ്വത്ത് വിവരം തേടി വിജിലന്‍സ്; ആദായനികുതി വകുപ്പിന് കത്തയച്ചു

Posted on: September 5, 2016 2:42 pm | Last updated: September 5, 2016 at 2:42 pm
ജേക്കബ് തോമസ്്
ജേക്കബ് തോമസ്്

തിരുവനന്തപുരം: രാഷ്ട്രീയനേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ തേടി ആദായനികുതി വകുപ്പിന് വിജിലന്‍സ് ഡയരക്ടര്‍ കത്തയച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ സ്വത്ത് വിവരം നല്‍കാനാണ് ആവശ്യപ്പെട്ടത്. അനധികൃത സ്വത്തുള്ള രാഷ്ട്രീയ നേതാക്കളെ പിടികൂടാനുള്ള വിജിലന്‍സ് നീക്കത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നേതാക്കളുടെ പേരിലോ ബിനാമി പേരിലോ സ്വത്തുണ്ടെങ്കില്‍ വിവരം നല്‍കാനാണ് ആദായനികുതി വകുപ്പിനോട് വിജിലന്‍സ് ഡയരക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തിടെ മുത്തൂറ്റ് ഗ്രൂപ്പിന്റെ വിവിധ ശാഖകളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ ബിനാമി നിക്ഷേപം കണ്ടെത്തിയ സാഹചര്യത്തിലാണ് വിജിലന്‍സ് നടപടി. സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍ നേരിട്ട് പരിശോധന നടത്താനും വിജിലന്‍സ് ആലോചിക്കുന്നുണ്ട്.