ബുര്‍ഹാന്‍ വാനിയുടെ അനുഭവം സലാഹുദ്ദീനും ഉണ്ടാകുമെന്ന് ബിജെപി

Posted on: September 5, 2016 12:41 pm | Last updated: September 5, 2016 at 9:50 pm
SHARE

hizbulന്യൂഡല്‍ഹി: ചാവേറുകളെ ഉപയോഗിച്ച് കശ്മീരിനെ ഇന്ത്യന്‍ സൈനികരുടെ ശവപ്പറമ്പാക്കുമെന്ന ഹിസ്ബുല്‍ മുജാഹിദീന്‍ തലവന്‍ സയീദ് സലാഹുദ്ദീന്റെ പ്രസ്താവനക്ക് ബിജെപിയുടെ മറുപടി. കശ്മീരില്‍ അക്രമം വ്യാപിക്കാന്‍ ശ്രമിച്ചാല്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ അവസ്ഥ സയീദ് സലാഹുദ്ദീനും സംഭവിക്കുമെന്ന് ബിജെപി വക്താവ് എന്‍സി ഷൈന പറഞ്ഞു.

കശ്മീരിനെ ശവപ്പറമ്പാക്കുമെന്ന തരത്തില്‍ ഭീഷണി മുഴക്കുന്നവര്‍ അതിനുള്ള തിരിച്ചടി നേരിടാനും തയാറായിരിക്കണം. ബുര്‍ഹാന്‍ വാനിക്കു സംഭവിച്ചത് എന്താണോ, അതുപോലുള്ളവ നേരിടാന്‍ പ്രസ്താവനയിറക്കുന്നവര്‍ ഒരുങ്ങിയിരിക്കണം ഷൈന മുന്നറിയിപ്പ് നല്‍കി.

കേന്ദ്ര സര്‍ക്കാര്‍ കഴിവില്ലാത്തവരാണെന്നു ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കരുതരുത്. വിഘടനവാദികള്‍ക്കുമേല്‍ നടപടി സ്വീകരിക്കാന്‍ രാഷ്ട്രീയമായ ഇച്ഛാശക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ട്. പ്രകോപനം തുടര്‍ന്നാല്‍ അദ്ദേഹം അത്തരം നടപടികളുമായി മുന്നോട്ടു പോകും. ഒരു സംഘടന എന്ന നിലക്ക് ഹിസ്ബുള്‍ മുജാഹിദീനും നേതാവ് സയീദ് സലാഹുദ്ദീനും അക്കാര്യം തിരിച്ചറിയണമെന്നും ബിജെപി വക്താവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here