കെ ബാബുവിന്റെ പിഎ നന്ദകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

Posted on: September 5, 2016 11:52 am | Last updated: September 5, 2016 at 2:02 pm
SHARE

K BABU

കൊച്ചി: കെ ബാബുവിന്റെ പിഎ ആയിരുന്ന നന്ദകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. നന്ദകുമാറിന്റേയും ബാബുവിന്റേയും സാമ്പത്തിക സ്രോതസിനെ കുറിച്ചാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നന്ദകുമാറിന്റെ സ്വത്തില്‍ വന്‍ വര്‍ധനയുണ്ടായതാണ് വിജിലന്‍സ് കണ്ടെത്തല്‍. ബാബു മന്ത്രിയായിരുന്നപ്പോള്‍ നന്ദകുമാര്‍ സ്വകാര്യ പണമിടപാട് സ്ഥാപനം തുടങ്ങിയിരുന്നു. എന്നാല്‍ പിന്നീട് ഇത് മറ്റൊരാള്‍ക്ക് കൈമാറുകയായിരുന്നു.

കെ ബാബുവിന്റേയും ബിനാമികളുടേയും മക്കളുടേയും വീടുകളില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. എട്ടുലക്ഷം രൂപയും തമിഴ്‌നാട്ടില്‍ അടക്കമുള്ള സ്വത്തൂക്കളുടെ രേഖകളും റെയ്ഡില്‍ കണ്ടെത്തിയിരുന്നു. കിട്ടിയി രേഖകള്‍ വിജിലന്‍സ് ഇന്ന് കോടതിയില്‍ ഹാജരാക്കും.