യുഎഇയില്‍ ബലിപെരുന്നാള്‍ അവധി ഒമ്പത് ദിവസം

Posted on: September 5, 2016 8:57 am | Last updated: September 6, 2016 at 10:17 pm
SHARE

eid mubarackദുബൈ: ബലിപെരുന്നാള്‍ അവധി പൊതുമേഖലാ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 11 മുതല്‍ 17 വരെയായിരിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ട്വീറ്റ്. സെപ്തംബര്‍ 18 ഞായറാഴ്ച ഓഫീസുകള്‍ പുനരാരംഭിക്കും സെപ്തംബര്‍ 12നാണ് ബലിപെരുന്നാള്‍. സെപ്തംബര്‍ 9,10 വാരാന്ത്യ അവധിയായധിനാല്‍ ഫലത്തില്‍ ഒമ്പത് ദിവസം ആയിരിക്കും ബലിപെരുന്നാള്‍ അവധി.സ്വാകര്യമേഖലയ്ക്ക് സെപ്തംര്‍ 11 മുതല്‍ 13 വരെ അവധി ലഭിക്കുമെന്ന് ഇമാറാത്തി വല്‍ക്കരണ, മാനവശേഷി മന്ത്രി സഖര്‍ഗോബാഷ് അറിയിച്ചു. ട്വിറ്ററിലൂടെ#ാണ് സഖര്‍ഗോഭാഷും വിവരം പങ്കുവെച്ചത്.ബലിപെരുന്നാള്‍ പ്രമാണിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം , യുഎഇ സായുധസേനാ ഉപമേധാവിയും അബുദാബി കിരീടാവകാശിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തുടങ്ങിയവര്‍ക്ക് സഖര്‍ ഗോബാഷ് ആശംസനേര്‍ന്നു.

അതേ സമയം ദുബൈയില്‍ വിദ്യായങ്ങള്‍ക്ക് സെപ്തംബര്‍ 11 മുതല്‍ 15 വരെയായിരിക്കും അവധിയെന്ന് മാനവശേഷി അതോറിറ്റി വ്യക്തമാക്കി. വരാന്ത്യഅവധി കൂടി കണക്കിലെടുത്താല്‍ സെപ്തംബര്‍ 18ന് മാത്രമെ സ്‌കൂളുകള്‍ പുനരാരംഭിക്കുകയുള്ളു എന്നും മാനവശേഷി വകുപ്പ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here