എസ്എസ്എഫിന് ദേശീയ തലത്തില്‍ ഏകീകൃത രൂപമായി

Posted on: September 5, 2016 8:35 am | Last updated: September 5, 2016 at 8:35 am
SHARE

ssf leadersന്യൂഡല്‍ഹി: സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന് ദേശീയ തലത്തില്‍ ഏകീകൃത രൂപം നിലവില്‍ വന്നു. നേരത്തെ കേരളമുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്‍പ്പെടെ മറ്റിടങ്ങളിലും വ്യത്യസ്ത പേരുകളില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനക്ക് എസ് എസ് എഫ് എന്ന പേരിലാണ് ഏകീകൃത രൂപം നല്‍കുന്നത്. എസ് എസ് എഫിന്റെ പ്രവര്‍ത്തനം ദേശീയ തലത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വ്യത്യസ്ത പേരുകളില്‍ അറിയപ്പെട്ടിരുന്ന സംഘടനാ സംവിധാനത്തെ എസ് എസ് എഫ് എന്ന പേരില്‍ ഏകോപിപ്പിക്കുന്നത്.
കഴിഞ്ഞ രണ്ടുദിവസമായി ഡല്‍ഹിയില്‍ നടന്ന ദേശീയ പ്രതിനിധി സമ്മേളനമാണ് ഏകീകൃത സംഘടനാ പ്രവര്‍ത്തനത്തിന് പുതിയ രൂപം നല്‍കിയത്. സമ്മേളനത്തില്‍ പുതിയ ദേശീയ സമിതി രൂപവത്കരിച്ചു. തുടര്‍ന്ന് രാജ്യവ്യാപകമായി വിവിധ സംസ്ഥാനങ്ങളില്‍ സംഘടനാ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന് നടപടികള്‍ ആരംഭിച്ചു. രണ്ടുദിവസമായി ഡല്‍ഹിയില്‍ നടന്ന സമ്മേളനത്തില്‍ 22 സംസ്ഥാനങ്ങളില്‍ നിന്നായി നൂറിലധികം പ്രതിനിധികള്‍ പങ്കെടുത്തു. സമ്മേളനം പുതിയ ദേശീയ സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു.
എസ് എസ് എഫ് ദേശീയ സമിതി ഭാരവാഹികള്‍: പ്രസിഡന്റ്: ഷൗക്കത്ത് ബുഖാരി നഈമി (ജമ്മുകാശ്മീര്‍). ജന.സെക്രട്ടറി: കെ എം അബൂബക്കര്‍ സിദ്ദീഖ് (കര്‍ണാടക). ട്രഷറര്‍: സുഹൈറുദ്ദീന്‍ നൂറാനി (ബംഗാള്‍). വൈസ് പ്രസിഡന്റ്: സാലിക് അഹ്മദ് ലത്വീഫി (അസം). ഡെപ്യൂട്ടി പ്രസിഡന്റ്: മുഹമ്മദ് ഫാറൂഖ് നഈമി. അസി. പ്രസിഡന്റ്: നൗഷാദ് മിസ്ബാഹി (ഒറീസ). ജോ.സെക്രട്ടറി: കെ അബ്ദുല്‍ കലാം (കേരളം), ജാവേദ് ഉസ്മാനി (മണിപ്പൂര്‍). അസി. സെക്രട്ടറി: സയ്യിദ് നാസിം അലി (മധ്യപ്രദേശ്). ക്യാമ്പസ് സെക്രട്ടറി സയ്യിദ് സാജിദ് അലി (ജമ്മുകാശ്മീര്‍). ആസൂത്രണ സമിതി ചെയര്‍മാന്‍ ഡോ. ശിഹാബുദ്ദീന്‍ ഖാദിരി റിസ്‌വി(ഉത്തര്‍ പ്രദേശ്), കണ്‍വീനര്‍: ആര്‍ പി ഹുസൈന്‍ (കേരളം) സെക്രട്ടേറിയറ്റ് അംഗം: മൗലാന എം കെ എം ശാഫ് സഅദി (കര്‍ണാടക).