Connect with us

Kozhikode

ആഗതമായത് ആത്മീയ ധന്യതയുടെ മാസം: കാന്തപുരം

Published

|

Last Updated

കാരന്തൂര്‍: ആത്മീയ വിശുദ്ധിയുടെ മാസമാണ് ആഗതമായതെന്നും വിശ്വാസികള്‍ ആരാധനകളില്‍ സജീവമായി ഈ മാസത്തെ ധന്യമാക്കണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ പറഞ്ഞു. മര്‍കസില്‍ സംഘടിപ്പിച്ച അഹ്്ദലിയ്യ ദിക്ര്‍ ഹല്‍ഖയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിശ്വാസികളില്‍ അനേകം പേര്‍ ഹജ്ജിനായി വിശുദ്ധ മക്കയില്‍ സംഗമിക്കുന്ന ദുല്‍ഹിജ്ജ മാസം ഇസ്്‌ലാമിന്റെ മാനവികതയെയും ആഗോള എക്യത്തെയും പ്രകാശിപ്പിക്കുന്നു. എല്ലാവരും ഒരേ വസ്ത്രത്തില്‍ വിശുദ്ധ ഭൂമിയില്‍ സംഗമിക്കുമ്പോള്‍ സ്മരിക്കുന്നത് ഇബ്‌റാഹീം നബിയുടെയും ഇസ്്മാഈല്‍ നബിയുടെയും സൃഷ്ടാവില്‍ സമര്‍പ്പിച്ച ത്യാഗോജ്ജ്വലമായ ജീവിതത്തെയാണ്. ലോകം പ്രശ്‌ന കലുഷിതമായ ഈ കാലത്ത് വിശ്വാസികള്‍ ഹജ്ജിന്റെ സന്ദര്‍ഭത്തില്‍ സമാധാനത്തിന് വേണ്ടി നാഥനോട് പ്രാര്‍ഥിക്കണമെന്നും കാന്തപുരം പറഞ്ഞു. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു.

കാന്തപുരം എ പി മുഹമ്മദ് മുസ്്‌ലിയാര്‍, കെ കെ അഹ്്മദ് കുട്ടി മുസ്്‌ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്ല്യാപ്പള്ളി, ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്്ഹരി, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അബൂബക്കര്‍ സഖാഫി വെണ്ണക്കോട് സംബന്ധിച്ചു.