അശ്ലീല വീഡിയോ: എ എ പി. എം എല്‍ എ സന്ദീപ് കുമാര്‍ കീഴടങ്ങി

Posted on: September 4, 2016 12:14 am | Last updated: September 4, 2016 at 12:14 am
SHARE

sandeep-kumar_650x400_61472658095ന്യൂഡല്‍ഹി: അശ്ലീല വീഡിയോ പുറത്തുവന്നതിന് പിന്നാലെ മന്ത്രിസ്ഥാനം നഷ്ടമായ എ എ പി. എം എല്‍ എ സന്ദീപ് കുമാര്‍ പോലീസില്‍ കീഴടങ്ങി. വീഡിയോ ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ട സ്ത്രീ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു കീഴടങ്ങല്‍. തനിക്ക് നല്‍കിയ പാനീയത്തില്‍ ലഹരി കലര്‍ത്തിയാണ് മാനഭംഗപ്പെടുത്തിയതെന്ന് ഡല്‍ഹി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ യുവതി ആരോപിച്ചു. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സഹായം ആവശ്യപ്പെട്ട് സന്ദീപിന്റെ അടുത്ത് എത്തിയപ്പോള്‍ നല്‍കിയ പാനീയം കുടിച്ചശേഷം തനിക്കു ബോധം നഷ്ടപ്പട്ടു. തുടര്‍ന്നാണ് സന്ദീപ് തന്നെ മാനഭംഗപ്പെടുത്തിയതെന്നും യുവതി പരാതിയില്‍ പറയുന്നു.
പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഇന്നലെ എ എപി ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു. പാര്‍ട്ടി അച്ചടക്ക സമിതി വിഷയം പരിശോധിച്ച ശേഷമാണ് മനോജ് കുമാറിനെതിരെ നടപടിയെടുത്തതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രിയും എ എ പി നേതാവുമായ മനീഷ് സിസോദിയ പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ എ എ പിയുടെ ഉന്നതാധികാര സമിതി ഇന്നലെ പാര്‍ട്ടി ആസ്ഥാനത്ത് യോഗം ചേര്‍ന്നിരുന്നു. കുമാറിനെതിരെ ഉയര്‍ന്ന ആരോപണം ഗൗരവമേറിയതിനാല്‍ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയാണെന്ന് പാര്‍ട്ടി ഉന്നാതാധികാര സമിതി അറിയിച്ചു.
അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച് സന്ദീപ് കുമാര്‍ വീണ്ടും രംഗത്തെത്തി. താന്‍ ദളിതനായതിനാലാണ് എതിരാളികള്‍ തന്നെ ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുറത്തുവന്ന വീഡിയോ അദ്ദേഹം നിഷേധിച്ചു. സംഭവത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മൂന്നാം മന്ത്രിയാണ് വിവിധ ആരോപണങ്ങളെ തുടര്‍ന്ന് കെജ്‌രിവാള്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകുന്നത്.